19 July 2026
SHIJI MK
Image Credit: Getty Images
ശരീരത്തിലുള്ള അനാവശ്യ കൊഴുപ്പ് കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഒട്ടും വിഷമിക്കേണ്ട, ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ മാറ്റം വരുത്തിക്കഴിഞ്ഞാല്‍ ബോഡി ഫാറ്റ് ഇല്ലാതാക്കാന്‍ സാധിക്കും. കൊഴുപ്പ് കുറയ്ക്കാന്‍ ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നോക്കിയാലോ?
മുട്ട, ഗ്രീക്ക് യോഗര്‍ട്ട്, പനീര്‍, ചിക്കന്‍, മത്സ്യം, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ ദഹിക്കാന്‍ ശരീരം കൂടുതല്‍ കലോറി ഉപയോഗിക്കുന്നത് നല്ലതാണ്.
ഓട്‌സ്, ബ്രൗണ്‍ റൈസ്, ചിയ സീഡ്‌സ്, ഫ്‌ളാക്‌സ് സീഡ്‌സ് തുടങ്ങിയവ കഴിക്കുന്നത് വഴി ദഹനപ്രക്രിയ മെച്ചപ്പെടുത്താനാകും. വയറുനിറഞ്ഞത് പോലുള്ള തോന്നലുണ്ടാകും.
അവക്കാഡോ, ബദാം, വാല്‍നട്ട് പോലുള്ള നട്‌സുകള്‍, ഒലിവ് ഓയില്‍ തുടങ്ങിയവയും കഴിക്കാവുന്നതാണ്. ഇവ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വിശപ്പ് നിയന്ത്രിക്കാന്‍ സാധിക്കും.
ബ്രോക്കോളി, ചീര, കാബേജ് തുടങ്ങിയ പച്ചക്കറികളില്‍ കാലറി വളരെ കുറവാണ്. ഇവ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ധാരാളം പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.
ആപ്പിള്‍, ബെറി പഴങ്ങള്‍, തണ്ണിമത്തന്‍, മുന്തിരി തുടങ്ങിയ പഴവര്‍ഗങ്ങളില്‍ ജലാംശവും ഫൈബറും വളരെ കൂടുതലാണ്. അതിനാല്‍ ഇവയും നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
ഗ്രീന്‍ ടീ, കട്ടന്‍ കാപ്പി എന്നിവ കഴിക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രക്രിയ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇന്ന് മുതല്‍ ധൈര്യമായി കഴിച്ചോളൂ.