17 July 2026

NEETHU VIJAYAN

മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം,  ഇതാ വഴി

Image Courtesy: Getty Images 

മൈഗ്രേൻ മൂലമുണ്ടാകുന്ന അസഹനീയമായ തലവേദനയും അസ്വസ്ഥതകളും പലരെയും ബാധിക്കാറുണ്ട്. ഇത് മിനിറ്റുകൾക്കുള്ളിൽ ശാന്തമാക്കാൻ ചില വഴികൾ ഇതാ.

മൈ​ഗ്രേൻ

ഒരു ഐസ് പാക്കോ തണുത്ത തുണിയോ നെറ്റിയിലോ കഴുത്തിന് പുറകിലോ 15 മിനിറ്റ് വെക്കുക. ഇത് രക്തക്കുഴലുകളെ ചുരുക്കി വേദന പെട്ടെന്ന് കുറയ്ക്കും.

ഐസ് പാക്ക്

മൈഗ്രേൻ സമയത്ത് വെളിച്ചവും ശബ്ദവും വേദന കൂട്ടും. മൊബൈലും ടിവിയും മാറ്റി വെച്ച് ഇരുണ്ട, ശാന്തമായ ഒരു മുറിയിൽ അല്പസമയം വിശ്രമിക്കാൻ ശ്രമിക്കുക.

ശബ്ദം

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ മൈഗ്രേൻ വേദനയും അതുമൂലമുണ്ടാകുന്ന ഓക്കാനവും അതിവേഗം കുറയ്ക്കാനാകും.

ഇഞ്ചി

തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലുള്ള ഭാഗത്ത് കുറച്ചു മിനിറ്റുകൾ വട്ടത്തിൽ അമർത്തി മസാജ് ചെയ്യുന്നത് തലവേദനയ്ക്ക് ആശ്വാസം തരും.

മസാജ്

ശരീരത്തിൽ ജലാംശം കുറയുന്നത് പലപ്പോഴും മൈഗ്രേൻ വരാനുള്ള പ്രധാന കാരണമാണ്. വേദന തോന്നുമ്പോൾ തന്നെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക.

വെള്ളം

അമിതമായ വേദനയോ അസ്വസ്ഥയോ എന്ത് ചെയ്തിട്ടും മാറുന്നില്ലെങ്കിൽ നിങ്ങൾ ഒരു വിദ​ഗ്ധനെ കാണിക്കേണ്ടതാണ്. അനാവശ്യമായി മരുന്നുകൾ കഴിക്കരുത്. 

മരുന്നുകൾ