2 AUG 2025
NEETHU VIJAYAN
Image Courtesy: Unsplash
കുട്ടികളിൽ മലബന്ധം സാധാരണമാണ്. എന്നാൽ ഇത് നിസാരമായി കാണാനും സാധിക്കില്ല. അതിനായി അവർ നൽകേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ഉണക്കിയ പ്ലം കഴിക്കുന്നത് മലബന്ധം ഒഴിവാക്കുന്നു. അവയിൽ നാരുകളും സോർബിറ്റോളും ധാരാളമുണ്ട്, ഇത് മലം മൃദുവാക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു.
ചിയ വിത്തുകൾ മലബന്ധം ലഘൂകരിക്കാനും സഹായിക്കും. അവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മലവിസർജ്ജനം സുഗമമാക്കുന്നു.
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് മലബന്ധം അകറ്റി നിർത്തും. ആപ്പിളിൽ നാരുകൾ, പ്രത്യേകിച്ച് ദഹനം മെച്ചപ്പെടുത്തുന്ന പെക്റ്റിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
വയറ്റിൽ തടസ്സം അനുഭവപ്പെടുമ്പോൾ കിവിയാണ് നല്ലതാണ്. ദഹനത്തെ സഹായിക്കുന്ന ആക്ടിനിഡിൻ എന്ന എൻസൈം അവയിൽ അടങ്ങിയിട്ടുണ്ട്.
പിയർ പഴത്തിൽ നാരുകൾ ധാരാളമായിട്ടുണ്ട്, കൂടാതെ സോർബിറ്റോളിനുമുണ്ട്, ഇത് മലം മൃദുവാക്കാനും നിങ്ങളുടെ അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കും.
ഉണക്കിയ അത്തിപ്പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വേദന, വയറു വീർക്കൽ തുടങ്ങിയവ ഒഴിവാക്കാൻ സഹായിക്കും.
ബ്രോക്കോളിയിൽ കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.