02 August 2025
Sarika KP
Image Courtesy: Unsplash
നിരവധി ആരോഗ്യ ഗുണങ്ങളാണ് പഴങ്ങൾക്കുള്ളത്. അതുകൊണ്ട് തന്നെ ദിവസവും പഴങ്ങൾ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ സാധാരണയായി പറയാറുണ്ട്.
നിരവധി ആരോഗ്യ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇവ നൽകുന്നു. ദഹനാരോഗ്യം നിലനിർത്താനും ജലാംശം നിലനിർത്താനും സഹായിക്കുന്നു.
ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാൽ പഴങ്ങൾ അമിതമായി പലരും കഴിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണോ? (Video Credits: pexels)
എന്നാൽ അമിതമായാൽ ശരീരത്തിന് ദോഷകരമാണ്. പഴങ്ങൾ അമിതമായി കഴിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
പഴങ്ങളിൽ കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം ഉള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ സാധ്യതയുണ്ട്.
പഴങ്ങൾ അമിതമായി കഴിക്കുന്നത് കലോറി വർധനവിന് കാരണമാകും. ഇത് ശരീരഭാരം വർധിപ്പിക്കാൻ സാധ്യതയുണ്ട്. (video Credits: pexels)
പഴങ്ങളിൽ ഉയർന്ന അളവിൽ നാരുകളും ഫ്രക്ടോസും അടങ്ങിയിരിക്കുന്നതിനാൽ, വയറിളക്കം, ഗ്യാസ് എന്നിവ ഉണ്ടാകാം.
സാധാരണയായി പ്രതിദിനം 2-4 തവണ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് വിദഗ്ദർ പറയുന്നത്.