August 2 2025
SHIJI MK
Image Courtesy: Unsplash
എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഇറ്റാലിയന്‍ ഭക്ഷണ വിഭവമാണ് പാസ്ത. ആഴ്ചയില്‍ ഒരിക്കലെങ്കിലും പാസ്ത കഴിച്ച് നോക്കുന്നവരാണ് നമ്മളില്‍ പലരും.
പാസ്തയില്‍ വലിയ അളവില്‍ തന്നെ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ ഭക്ഷണത്തിലാണെങ്കിലോ പ്രോട്ടീന്‍ കുറവുമാണ്.
പക്ഷെ പ്രോട്ടീന്‍ ഇല്ലെന്ന് പറഞ്ഞ് ആരും പാസ്ത കഴിക്കാതിരിക്കേണ്ട. വളരെ എളുപ്പത്തില്‍ തന്നെ പാസ്തയെ പ്രോട്ടീന്‍ കലവറയാക്കി മാറ്റാന്‍ സാധിക്കും.
നിങ്ങള്‍ സാധാരണയായി പാസ്തയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി അല്‍പം മാറ്റം വരുത്തി പ്രോട്ടീനും രുചിയും പാസ്തയില്‍ വര്‍ധിപ്പിക്കാം.
പതിവായി എല്ലാവരും ശുദ്ധീകരിച്ച മാവ് കൊണ്ടുള്ള പാസ്തയാണ് കഴിക്കുന്നത്. അതിന് പകരം പയര്‍, കടല, ക്വിനോവ എന്നിവ കൊണ്ട് ഉണ്ടാക്കിയ പാസ്ത ശീലമാക്കാം.
ഇങ്ങനെയുള്ള പാസ്തയില്‍ പ്രകൃതിദത്ത പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മുഴുവന്‍ ഗോതമ്പ് പാസ്തയും കഴിക്കാവുന്നതാണ്. ഇതില്‍ നാരുകളോടൊപ്പം പ്രോട്ടീനുമുണ്ട്.
പ്രോട്ടീന്‍ വര്‍ധിപ്പിക്കുന്നതിനായി പാസ്തയില്‍ കിഡ്‌നി ബീന്‍സ്, കടല അല്ലെങ്കില്‍ പയര്‍ എന്നിവയും നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്.
പാസ്തയില്‍ പനീര്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും. പനീര്‍ ക്യൂബുകളായി മുറിച്ചോ അല്ലെങ്കില്‍ പൊടിച്ചോ പാസ്തയില്‍ ചേര്‍ക്കുന്നതും വളരെ നല്ലതാണ്.