19 July 2026
SHIJI MK
Image Credit: Getty Images
തല നിറയെ മുടിയുള്ളത് കാണാന്‍ എന്ത് ഭംഗിയാണല്ലേ? എന്നാല്‍ എല്ലാവര്‍ക്കും ഇങ്ങനെ നല്ല കട്ടിയുള്ള ഇടതൂര്‍ന്ന മുടി ഉണ്ടാകണമെന്നില്ല, അതിന് പല കാരണങ്ങളാണ് പറയപ്പെടുന്നത്.
നിങ്ങള്‍ തലയില്‍ തേക്കുന്ന എണ്ണയ്ക്കും മുടി വളര്‍ച്ചയില്‍ പങ്കുവഹിക്കാന്‍ കഴിയും. തേക്കുന്ന എണ്ണയുടെ സ്വഭാവവും സമയവുമെല്ലാം പ്രധാനം. ഏത് എണ്ണ വേണം എന്നറിയാമോ?
കുളിക്കുന്നതിന് 45 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ മുമ്പ് തലയില്‍ എണ്ണ തേക്കുന്നതാണ് ഏറ്റവും നല്ലത്. രാത്രി മുഴുവന്‍ എണ്ണ തേച്ച് പിടിപ്പിക്കുന്നവരും ധാരാളമുണ്ട്.
എന്നാല്‍ അമിതമായി എണ്ണ തേക്കുന്നത് നിങ്ങളുടെ മുടിക്ക് ദോഷം ചെയ്‌തേക്കും. മാത്രമല്ല ഇത് മുടികൊഴിച്ചിലിനും തലയോട്ടിയില്‍ അഴുക്കടിയുന്നതിനും വഴിയൊരുക്കും.
വരണ്ട മുടിയില്‍ എണ്ണ തേക്കുന്നത് വളരെ നല്ലതാണ്. മുടിക്ക് ആവശ്യത്തിന് ഈര്‍പ്പം നല്‍കാന്‍ ഇത് സഹായിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തേക്കാവുന്നതാണ്.
എണ്ണയമുള്ള മുടിയില്‍ കൂടുതല്‍ എണ്ണ തേക്കാന്‍ ഒരിക്കലും പാടുള്ളതല്ല. ഇത് മുടികൊഴിച്ചിലിന് കാരണമാകും. ആഴ്ചയിലോ പത്ത് ദിവസത്തിലോ ഒരിക്കല്‍ മാത്രം എണ്ണ തേച്ചാല്‍ മതി.
സാധാരണ മുടിയിലും ആഴ്ചയില്‍ ഒരിക്കല്‍ മാത്രം എണ്ണ തേച്ചാല്‍ മതി. ഇങ്ങനെ ചെയ്യുന്നത് മുടി വരണ്ട് പോകാതെ സംരക്ഷിക്കാന്‍ സഹായിക്കും. മുടി നന്നായി മസാജ് ചെയ്യുകയും വേണം.
വെളിച്ചെണ്ണ, ഒലിവ് ഓയില്‍, ബദാം ഓയില്‍, ജോജോബ ഓയില്‍, ഗ്രേപ് സീഡ് ഓയില്‍, ടീ ട്രി ഓയില്‍ തുടങ്ങിയ എണ്ണകള്‍ നിങ്ങളുടെ മുടിക്ക് അനുസരിച്ച് പുരട്ടാവുന്നതാണ്.