19 July 2026

SHIJI MK

ശരീരഭാരം  കൂട്ടേണ്ടവര്‍ പതിവായി കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യണോ?

Image Credit: Getty  Images

വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യായാമം ചെയ്യുന്ന ആളുകളാണ് ഭൂരിഭാഗവും, തടി കൂടണം, കുറയ്ക്കണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ വ്യായാമം ചെയ്യാറുണ്ടോ?

വ്യായാമം

ഹൃദയാരോഗ്യത്തിനും ദഹനത്തിനും ശ്വാസകോശത്തിനുമെല്ലാം ആവശ്യമായ വ്യായാമമാണ് കാര്‍ഡിയോ. എന്നാല്‍ ശരീരഭാരം കൂട്ടേണ്ടവര്‍ ഇത് ചെയ്യേണ്ടതുണ്ടോ? നോക്കാം.

കാര്‍ഡിയോ

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. എന്നാല്‍ അതൊരിക്കലും അമിതമാകാന്‍ പാടുള്ളതല്ല, അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ചെയ്യാം

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നതാണ് നല്ലത്. 15-20 മിനിറ്റില്‍ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിതമായാല്‍ ശരീരത്തിന് ദോഷം ചെയ്യും.

എങ്ങനെ ചെയ്യാം

കൂടുതല്‍ കലോറി എരിച്ചു കളയാനായി കുറച്ചധിക സമയം കാര്‍ഡിയോ വ്യായാമം ചെയ്‌തേക്കാം എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്. ഇത് ആവശ്യത്തിന് കലോറി ഇല്ലാതാക്കും.

ഇതുവേണ്ട

കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ വിശപ്പ് വര്‍ധിക്കുകയും, പേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുകയും ചെയ്യും. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ സഹായിക്കും.

ഭക്ഷണം

ശരീരഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ കാര്‍ഡിയോയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഭാരമുയര്‍ത്തിയുള്ള വ്യായാമങ്ങള്‍ക്കാണ്, അതാണ് നിങ്ങളുടെ ശരീരത്തിന് നല്ലത്.

ഭാരവ്യായാമം

ഏതൊരു വ്യായാമത്തിന് മുമ്പും നിങ്ങളുടെ ശരീരത്തെ നന്നായി മനസിലാക്കാന്‍ ശ്രമിക്കുക, അമിതമായി ക്ഷീണം അനുഭവപ്പെടുമ്പോള്‍ വ്യായാമം ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ശ്രദ്ധിക്കാം