18 July 2026

SHIJI MK

പ്രോട്ടീന്‍ പൗഡറെടുക്കാതെ പ്രോട്ടീന്‍ കിട്ടും; കഴിക്കേണ്ടത് ഇത്രയും

Image Credit: Getty  Images

ശരീരത്തിന്റെ പേശിവളര്‍ച്ചയ്ക്ക് പ്രോട്ടീനുകള്‍ ഇല്ലാതെ പറ്റില്ല, ജിമ്മില്‍ പോകുന്നവരുടെ ജീവിതത്തില്‍ പ്രോട്ടീന്‍ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും വളരെ വലുതാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍ നില വര്‍ധിപ്പിക്കാനായി ജിമ്മന്മാര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് പ്രോട്ടീന്‍ പൗഡറാണ്. എന്നാല്‍ പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കാവുന്ന ഭക്ഷണങ്ങള്‍ നോക്കിയാലോ?

പ്രോട്ടീന്‍ പൗഡര്‍

ചെറുപയര്‍, വന്‍പയര്‍, ഉഴുന്ന്, കടല, പരിപ്പ് തുടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് വഴി പ്രോട്ടീന്‍ കിട്ടുന്നതാണ്. ഇവ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് കഴിക്കാം.

പയറുവര്‍ഗങ്ങള്‍

സോയാബീന്‍, ടോഫു, ടെമ്പെ തുടങ്ങിയ സോയ ഉത്പന്നങ്ങള്‍ കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ നിങ്ങളെ സഹായിക്കും. ക്വിനോവ, ഓട്‌സും കഴിക്കാവുന്നതാണ്.

സോയ

പാല്‍, തൈര്, ഗ്രീക്ക് യോഗര്‍ട്ട്, കോട്ടേജ് ചീസ് തുടങ്ങിയവ കഴിച്ചാല്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്നതാണ്. എന്നാല്‍ പാല്‍ കഴിച്ചാല്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.

പാലുല്‍പ്പന്നങ്ങള്‍

ജിമ്മന്മാരുടെ ഇഷ്ട ഭക്ഷണമാണ് മുട്ട. ഒരു ദിവസം പത്തും ഇരുപതും മുട്ടയ്ക്ക് മേല്‍ കഴിക്കുന്നവര്‍ നിരവധിയാണ്. പ്രോട്ടീന്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ മുട്ട ബെസ്റ്റാണ്.

മുട്ട

ചിക്കന്‍ കഴിക്കാനിഷ്ടമല്ലേ? എന്നാല്‍ പ്രോട്ടീന്‍ കൂടുതലായി കിട്ടാന്‍ നിങ്ങള്‍ കഴിക്കേണ്ടത് ചിക്കന്റെ ബ്രെസ്റ്റാണ്. ഇതുവഴി ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കുന്നു.

ചിക്കന്‍

ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മീനുകള്‍ കഴിക്കുന്നത് പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡുകളും ലഭിക്കുന്നതിന് സഹായിക്കും. അതിനാല്‍ ധൈര്യമായി കഴിക്കാവുന്നതാണ്.

മീനുകള്‍