11 July 2026

SHIJI MK

മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍  ഇങ്ങനെ ആകാം

Image Credit: Getty  Images

മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര, ഇത്തരം റീലുകള്‍ ഒരുപാട് കണ്ടുകാണും അല്ലേ? എന്നാല്‍ ഊട്ടി മാത്ര, മസിനഗുഡി വഴി പോകാന്‍ പറ്റുന്ന ധാരാളം സ്ഥലങ്ങളുണ്ട്.

മസിനഗുഡി

നീലഗിരി മലനിരകളുടെ ഹൃദയഭാഗത്തുള്ള സ്ഥലമാണ് മസിനഗുഡി. മുതുമലൈ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്നുള്ള മേഖലയായതിനാല്‍ നിരവധി വന്യജീവികളെ നേരിട്ട് കാണാന്‍ സാധിക്കും.

പോകാം

മസിനഗുഡി വഴി എത്തിച്ചേരാവുന്ന മറ്റൊരു അതിമനോഹരമായ സ്ഥലമാണ് മോയാര്‍ കന്യോന്‍. ആഴമേറിയ താഴ്‌വരകളും പാറക്കെട്ടുകളിലൂടെ ഒഴുകുന്ന മോയാര്‍ നദിയുമാണ് മുഖ്യ ആകര്‍ഷണം.

മോയാര്‍

ബന്ദിപ്പൂര്‍ ദേശീയോദ്യാനവും മുതുമലൈ വന്യജീവി സങ്കേതവും വളരെ അടുത്തായതിനാല്‍ തന്നെ പ്രകൃതി സ്‌നേഹികളുടെ ഇഷ്ടസ്‌പോട്ട് കൂടിയാണ് ഇവിടം.

കണ്ടിരിക്കാം

മോയാറിലെത്തുന്ന ആളുകള്‍ക്ക് അതിമനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. പ്രതിദിനം ഒട്ടനവധി ആളുകള്‍ ഇവിടേക്ക് എത്തുന്നു.

സൂര്യോദയം

മോയാര്‍ നദിക്ക് കുറുകെയുള്ള അണക്കെട്ട് നല്‍കുന്നത് അതിമനോഹരമായ കാഴ്ചയാണ്. നീലഗിരി കാടുകള്‍ കടന്നാല്‍ മാത്രമേ അണക്കെട്ടിന്റെ തീരത്ത് എത്തിച്ചേരാന്‍ സാധിക്കു.

മോയാര്‍ ഡാം

ഗൂഡല്ലൂരിലൂടെ റോഡ് മാര്‍ഗം മസിനഗുഡിയിലെത്താം, ഊട്ടിയില്‍ നിന്നാണെങ്കില്‍ ഏകദേശം 35 കിലോമീറ്ററും മൈസൂരുവില്‍ നിന്നാണെങ്കില്‍ 90 കിലോമീറ്ററുമാണ് ദൂരം.

എങ്ങനെ പോകാം

ട്രക്കിങ്, ബൈക്ക് റൈഡുകള്‍ തുടങ്ങിയവ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും ഈ യാത്ര മിസ്സാക്കരുത്, മസിനഗുഡിയിലും മോയാറിലുമെല്ലാം കണ്ണിന് കുളിര്‍മയേകും കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

പോയിട്ടുവരാം