3 April 2026

Aswathy Balachandran

ജലദോഷവും പപ്പായയും തമ്മിൽ ബന്ധമുണ്ടോ?

Image Courtesy: Getty

രാത്രിയിൽ പപ്പായ കഴിക്കുന്നത് ജലദോഷമുണ്ടാക്കുമെന്നും കഫക്കെട്ട് കൂട്ടുമെന്നും പലരും വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.

രാത്രിയിൽ

പപ്പായയിലുള്ള 'പപ്പെയ്ൻ' എന്ന എൻസൈം പ്രോട്ടീനുകളെ എളുപ്പത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനപ്രക്രിയ സുഗമമാക്കും.

മികച്ച ദഹനം

അത്താഴത്തിന് ശേഷം ഉണ്ടാകാൻ സാധ്യതയുള്ള വയറു വീർക്കൽ, ഗ്യാസ്, മറ്റ് അസ്വസ്ഥതകൾ എന്നിവ ഒഴിവാക്കാൻ രാത്രി പപ്പായ കഴിക്കുന്നത് നല്ലതാണ്.

പരിഹാരം

അത്താഴത്തിന് ശേഷം മധുരം കഴിക്കാൻ തോന്നുന്നവർക്ക് പപ്പായ മികച്ചൊരു ഓപ്ഷനാണ്. ഇത് ആരോഗ്യകരമായ രീതിയിൽ മധുരത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തും.

ആസക്തി 

പപ്പായ കഴിക്കുന്നത് ശരീരത്തിന് ആശ്വാസം നൽകുകയും രാത്രിയിൽ ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മികച്ച ഉറക്കം

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. രാത്രി പപ്പായ കഴിക്കുന്നത് ജലദോഷമുണ്ടാക്കും എന്നത് വെറുമൊരു മിഥ്യാധാരണ മാത്രമാണ്.

പ്രതിരോധശേഷി

പപ്പായയും പാലും ഒന്നിച്ച് കഴിക്കുന്നത് ഒഴിവാക്കണം. ഇത് വയറിൽ അസ്വസ്ഥതയുണ്ടാക്കാനും ദഹനത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്.

പാലിനൊപ്പം വേണ്ട

സെൻസിറ്റീവ് ആയ ദഹനവ്യവസ്ഥയുള്ളവർ രാത്രിയിൽ അമിതമായി പപ്പായ കഴിക്കരുത്. അമിതമായാൽ ഇത് വയറിളക്കത്തിനോ വയറു വീർക്കലിനോ കാരണമായേക്കാം.

മിതമായ അളവ്