7 April 2026

ASHLI C

 സൺ ടാൻ ആണോ പ്രശ്നം? വീട്ടിലുണ്ട് പ്രതിവിധി

PHOTO CREDIT: GETTY IMAGES

വേനൽക്കാലമായാൽ എല്ലാവരും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് വെയിലേറ്റ് ചർമ്മത്തിന് ഉണ്ടാകുന്ന കറുപ്പ് നിറം. ഇതു മാറ്റാനുള്ള പൊടിക്കൈകൾ ആണ് നൽകുന്നത്.

സൺ ടാൻ 

തേനും നാരങ്ങാനീരും തുല്യ അളവിൽ കലർത്തി ചർമ്മത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് ശരീരത്തിലെ ടാൻ നീക്കം ചെയ്യാൻ വളരെ നല്ലതാണ്.

തേനും നാരങ്ങാനീരും

അല്പം മഞ്ഞൾപൊടി, കടലമാവ്, തൈര് എന്നിവ ചേർത്ത് ഒരു പാക്ക് തയ്യാറാക്കുക. 20 മിനിറ്റ് തേച്ചു പിടിപ്പിക്കുക. ടാൻ നീക്കം ചെയ്ത് ചർമ്മം തിളങ്ങാൻ വളരെ നല്ലതാണ്.

മഞ്ഞളും കടലമാവും

 തക്കാളിയും തൈരും പാക്ക് ഉണ്ടാക്കി അത് ചർമ്മത്തിൽ പുരട്ടുന്നത് നല്ലതാണ്. വെയിലേറ്റ് ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇത് ഫലപ്രദമാണ്.

തക്കാളിയും തൈരും 

ശുദ്ധമായ കറ്റാർവാഴയുടെ നീര് ചർമ്മത്തിൽ പുരട്ടുന്നത് സൂര്യന്റെ ചൂടേറ്റുണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യാൻ വളരെ നല്ലതാണ്.

 കറ്റാർവാഴ

ഉരുളക്കിഴങ്ങിന്റെ നീര് വേർതിരിച്ചെടുത്ത് അത് ചർമ്മത്തിൽ പുരട്ടുക. മുഖത്തെയും ശരീരത്തിലെയും കറുത്ത പാടുകൾ നീക്കം ചെയ്യാൻ വളരെ ഫലപ്രദമാണ്.

ഉരുളക്കിഴങ്ങിന്റെ നീര്

 നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് പപ്പായ. പഴുത്ത പപ്പായ നന്നായി ഉടച്ചെടുത്ത് അതിൽ അല്പം തേനും ചാലിച്ച് നന്നായി മിക്സ് ചെയ്ത് മുഖത്തും ശരീരത്തും പുരട്ടുക.

 തേനും പപ്പായയും

 വെയിലേറ്റ് ചർമത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യാൻ വെള്ളരിക്കയുടെ നീര് ശരീരത്തിൽ പുരട്ടുന്നത് ഫലപ്രദമായി കണക്കാക്കുന്നു.

വെള്ളരിക്കയുടെ നീര്