8 April 2026

Nithya V

ട്രെൻഡിം​ഗ് ബോംബ് സോഡ ഉണ്ടാക്കാം, ചാമ്പയ്ക്ക എടുത്തോ... 

Image Credit: Getty Images, Social Media

സൂര്യൻ കലിപ്പിലായതോടെ പൊരിവെയിലിൽ വലയുകയാണ് ഓരോ മലയാളികളും, ഈ ചൂടിൽ കുടിക്കാൻ അടിപൊളി ബോംബ് സോഡ ഉണ്ടാക്കിയാലോ

ബോംബ് സോഡ

ചാമ്പയ്ക്ക, പച്ചമുളക്, പുതിനയില, ഇഞ്ചി, നാരങ്ങ, ഉപ്പ്, ബീറ്റ്റൂട്ട്, സോഡ എന്നിവയാണ് ആവശ്യമായ ചേരുവകൾ.

ചേരുവകൾ

ചാമ്പയ്ക്ക രണ്ടായി അരിഞ്ഞ്, ഇതിലേക്ക് പച്ചമുളക്, പുതിനയില, ഇഞ്ചി, നാരങ്ങ നീര് എന്നിവ നിങ്ങളുടെ ആവശ്യത്തിന് ചേർക്കുക.

നാരങ്ങ നീര്

ശേഷം ഇവ തരിതരിയായി അരച്ചെടുക്കാം. ശേഷം കുറച്ച് ബീറ്റ്റൂട്ട് ഇതുപോലെ പ്രത്യേകിച്ച് ജാറിലെടുത്ത് അരച്ചെടുക്കാം.

അരച്ചെടുക്കാം

ഇനി ബോംബ് ഉണ്ടാക്കി എടുക്കുന്നതിനായി ചാമ്പയ്ക്കയുടെ മിക്സ് കൈയിൽ ചെറുതായി വട്ടത്തിൽ പരത്തിയെടുക്കാം.

പരത്തിയെടുക്കാം

ഇതിനുള്ളിൽ ബീറ്റ്റൂട്ടിന്റെ മിക്സും ചേർത്ത് ചെറിയ ബോൾ രൂപത്തിലാക്കാം. ശേഷം ചുറ്റും നല്ലപോലെ ഉപ്പും മുക്കിയെടുക്കാം.

ബോളാക്കാം

ഇനി ​ഒരു ​ഗ്ലാസിലേക്ക് സോഡയോ, സെവനപ്പോ പോലുള്ള പാനീയം ചേർത്ത് കൊടുക്കാം. ഇതിലേക്ക് ബോംബ് ഇട്ടുകൊടുക്കാം.

സോഡ

ഈ ചൂടുസമയത്ത് കുടിക്കാനായി അടിപൊളി ബോംബ് സോഡ റെഡി, ജാസ്മിൻ കുക്ക് ഹൗസ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് ഈ റെസിപ്പി പങ്ക് വച്ചിരിക്കുന്നത്.

റെഡി