12 July 2026

SHIJI MK

മണ്‍സൂണിലൊരു  റോഡ് ട്രിപ്പ് ആഹാ! കേരളത്തിലെ മികച്ച റൂട്ടുകള്‍

Image Credit: Getty  Images

മനസിനും ശരീരത്തിനും ഉന്മേഷമേകാന്‍ ഇടയ്‌ക്കൊക്കെ യാത്രകള്‍ നടത്തണം. ദൂരത്തേക്ക് പോയില്ലെങ്കിലും ചെറിയ യാത്രകള്‍ പോലും നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും.

യാത്ര

വേനലിലും മഴയിലും നടത്തുന്ന യാത്രകള്‍ക്ക് പ്രത്യേക ഫീലാണ്. മഴക്കാല യാത്രകള്‍ക്ക് അല്‍പം ഭംഗി കൂടുതലാണെന്ന് തോന്നാറില്ലേ? അത് സത്യമാണ്.

മഴക്കാലം

മഴ നനയാന്‍ ഇഷ്ടമുള്ളവരും അതിന് താത്പര്യമില്ലാത്തവരും ധാരാളമുണ്ട്. മഴ നനഞ്ഞ് യാത്ര ചെയ്യാന്‍ ബൈക്ക് റൈഡുകളാണ് നല്ലത്, നല്ല മണ്‍സൂണ്‍ റൂട്ടുകള്‍ നോക്കിയാലോ?

മഴ നനയണോ?

കേരളത്തിലെ ഏറ്റവും മനോഹരമായ പാതകളിലൊന്നാണ് ചാലക്കുടി-വാല്‍പ്പാറ. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ വഴി വാല്‍പ്പാറയിലേക്ക് ഇതുവഴി ഒരു യാത്ര പോകാം.

ചാലക്കുടി-വാല്‍പ്പാറ

ഈരാറ്റുപേട്ട വഴി വാഗമണ്ണിലേക്കുള്ള ചുരം കയറി വേണം ഈ യാാത്ര പോകാന്‍. പൈന്‍ മരങ്ങളും മൊട്ടക്കുന്നുകളും കണ്ടുകൊണ്ടുള്ള യാത്ര വളരെ മനോഹരമാണ്.

കോട്ടയം-വാഗമണ്‍

താമരശേരി ചുരം കടന്ന് വയനാട്ടിലേക്ക് കടന്നാലോ? ഒന്‍പത് ഹെയര്‍പിന്‍ വളവുകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. മഴക്കാലത്തെ കോടമഞ്ഞില്‍ പൊതിഞ്ഞ ചുരത്തെ കാഴ്ചകള്‍ അതിമനോഹരമാണ്.

താമരശേരി

ധനുഷ്‌കോടി നാഷണല്‍ ഹൈവേ ഇല്ലാതെ എന്തോന്ന് മണ്‍സൂണ്‍ യാത്ര. കോതമംഗലം കഴിയുന്നതോടെ വെള്ളച്ചാട്ടവും അരുവികളുമായി അതിമനോഹരമായ കാഴ്ച ആസ്വദിക്കാം.

കൊച്ചി-മൂന്നാര്‍

മഴക്കാലത്തെ യാത്രകള്‍ അടിപൊളിയാണെങ്കിലും ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതും ഇക്കാലയളവില്‍ തന്നെയാണ്. അതിനാല്‍ ജാഗ്രതയോടെ മാത്രം യാത്രകള്‍ നടത്തുക.

ശ്രദ്ധിക്കാം