07 July 2026

SHIJI MK

മണ്‍സൂണ്‍  സീസണില്‍  കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍

Image Credit: Getty  Images

മഴക്കാലത്ത് നടത്തുന്ന യാത്രകള്‍ക്ക് പ്രത്യേക ഫീലാണ്. മഴക്കാലത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലുണ്ട്, അവയൊന്ന് നോക്കിയാലോ?

മഴക്കാലം

പത്തനംതിട്ട ജില്ലയിലെ അതിമനോഹരമായ സ്ഥലമാണ് ഗവി. കോന്നി താലൂക്കിലെ നിത്യഹരിത വന മേഖലയിലേക്ക് ഈ മഴക്കാലത്തൊരു യാത്ര പോകാവുന്നതാണ്.

ഗവി

പാലക്കാടുള്ള ഹില്‍ സ്റ്റേഷനാണ് നെല്ലിയാമ്പതി. പാവപ്പെട്ടവരുടെ ഊട്ടി എന്നൊരു പേര് കൂടിയുണ്ട് നെല്ലിയാമ്പതിക്ക്. സീതാര്‍കുണ്ട് വ്യൂ പോയിന്റും ഇവിടെയാണ്.

നെല്ലിയാമ്പതി

പ്രകൃതി രമണീയമായ ഗ്രാമപ്രദേശമാണ് തെന്മല. ഇന്ത്യയുടെ ആദ്യ ഇക്കോ ടൂറിസം പദ്ധതി കൂടിയാണിത്. അതിനാല്‍ മഴക്കാലത്തുള്ള യാത്ര ഒട്ടും ബോറാകില്ലെന്ന് ഉറപ്പിക്കാം.

തെന്മല

തിരുവനന്തപുരം ജില്ലയിലെ വിതുരയില്‍ സ്ഥിതി ചെയ്യുന്ന മലമ്പ്രദേശമാണ് പൊന്മുടി. സമുദ്ര നിരപ്പില്‍ നിന്ന് 1,100 മീറ്റര്‍ ഉയരത്തിലാണ് പൊന്മുടിയുടെ സ്ഥാനം.

പൊന്മുടി

തൃശൂരിലെ അതിമനോഹരമായ മലയോര വിനോദസഞ്ചാര കേന്ദ്രമാണ് മലക്കപ്പാറ. തേയിത്തോട്ടങ്ങളും അരുവികളും ഉള്ള ഈ സ്ഥലം തമിഴ്‌നാട് അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.

മലക്കപ്പാറ

കോഴിക്കോട് കോടഞ്ചേരിയിലാണ് തുഷാരഗിരി. സാഹസികതയും ട്രക്കിങും ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടേക്ക് പോകാം. മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്.

തുഷാരഗിരി