08 July 2026

SHIJI MK

വയനാട് ബാണാസുരയില്‍ ട്രെക്കിങ്  നടത്തിയാലോ? ഇവിടെ ഒരു നിയന്ത്രണവുമില്ല 

Image Credit: Getty  Images

കാടും മലയും താഴ്‌വരകളും പുല്‍മേടുകളും താണ്ടി സാഹസികമായി നടത്തുന്ന യാത്രകളാണ് ട്രെക്കിങ്. പലപ്പോഴും ദിവസങ്ങളും ആഴ്ചകളും ട്രെക്കിങ്ങിനായി വേണ്ടി വന്നേക്കാം.

ട്രെക്കിങ്

ഈ മഴക്കാലം ആസ്വദിക്കാന്‍ ഒരു ട്രെക്കിങ് പോയാലോ? ഇത്തവണത്തെ യാത്ര വയനാട്ടിലേക്കാകാം. അവിടെ കാണാനും അനുഭവിക്കാനുമായി ഒട്ടനവധി സംഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

പോയാലോ?

വയനാട്ടിലെ മീന്‍മുട്ടി ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപമുള്ള ട്രെക്കിങ് സ്‌പോട്ടാണ് കാറ്റുകുന്ന്. ഇത് കയറി ഇറങ്ങാന്‍ ഏകദേശം നാല് മണിക്കൂര്‍ സമയമാണ് വേണ്ടത്.

കാറ്റുകുന്ന്

ഇളംകാറ്റും, ബാണാസുര സാഗര്‍ ഡാമിന്റെ കാഴ്ചകളുമെല്ലാം ഇവിടെ നിന്ന് ആസ്വദിക്കാം. മീന്‍മുട്ടി-കാറ്റുകുന്ന്-ആനച്ചോല റൂട്ടിലാണ് ട്രെക്കിങ് നടക്കുക.

കാണാം

കാറ്റുകുന്നിനോട് ചേര്‍ന്നുകിടക്കുന്ന മലമേഖലയാണ് സായിപ്പുകുന്ന്. കാറ്റുകുന്നില്‍ നിന്നും 2 കിലോമീറ്ററോളം മാറി മൂന്ന് പാറക്കല്ലുകള്‍ ഉള്ളതാണ് സായിപ്പുകുന്ന്.

സായിപ്പുകുന്ന്

13 കിലോമീറ്ററോളമാണ് ട്രെക്കിങ്ങിന്റെ ഭാഗമായി നടക്കാനുള്ളത്. ഒരാള്‍ക്ക് 800 രൂപയാണ് ചെലവ് വരിക. എവിടെ നിന്ന് യാത്ര ആരംഭിക്കാമെന്ന് നോക്കാം.

എങ്ങനെ പോകാം

ഓണ്‍ലൈനായോ നേരിട്ടോ ടിക്കറ്റ് എടുക്കാവുന്നതാണ്. ബാണാസുര സാഗര്‍ ഡാമിന് സമീപമുള്ള മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റെടുക്കാം.

ടിക്കറ്റെടുക്കാം

മഴക്കാലത്തെ യാത്രകള്‍ അല്‍പം അപകടം നിറഞ്ഞതാണ്, അതിനാല്‍ ട്രെക്കിങ്ങിന് ഇറങ്ങിത്തിരിക്കും മുമ്പ് ഓരോ പ്രദേശത്തെയും കാലാവസ്ഥയും അപകട സാധ്യതകള്‍ മനസിലാക്കാന്‍ മറക്കരുത്.

മഴക്കാലം