05 July 2026
SHIJI MK
Image Credit: Getty Images
നല്ല കോരിച്ചൊരിയുന്ന മഴയത്ത് യാത്രകള്‍ നടത്താന്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ? എങ്കില്‍ മലപ്പുറം ജില്ലയില്‍ പോകാന്‍ പറ്റുന്ന കിടിലന്‍ സ്‌പോട്ടുകള്‍ പരിചയപ്പെട്ടാലോ?
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ സൈലന്റ് വാലി ദേശീയോദ്യാനത്തിന് സമീപമുള്ള വിനോദ സഞ്ചാരകേന്ദ്രമാണ് കേരളാംകുണ്ട്. ഇതൊരു വെള്ളച്ചാട്ടമാണ്.
പെരിന്തല്‍മണ്ണയ്ക്ക് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കൊടുകുത്തിമല. ഇതൊരു ഇക്കോടൂറിസം കേന്ദ്രം കൂടിയാണ്. ഊട്ടിയെന്നും അറിയപ്പെടുന്നുണ്ട്.
നിലമ്പൂരില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വനമേഖലയാണ് നെടുങ്കയം, ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മനോഹരമായ വിശ്രമകേന്ദ്രവും ഇവിടുണ്ട്.
നിലമ്പൂരിനടുത്ത് സ്ഥിതി ചെയ്യുന്ന കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടമുള്ളത്. മഴക്കാലത്ത് അതിമനോഹരമാണ് ഇവിടുത്തെ കാഴ്ചകള്‍.
മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയില്‍ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കക്കാടംപൊയില്‍.
എടവണ്ണയിലെ ഈസ്റ്റ് ചാത്തല്ലൂരിലുള്ള ആമസോണ്‍ വ്യൂ പോയിന്റ് കാണാന്‍ പോകാം. മലമുകളില്‍ നിന്ന് ആമസോണിന് സമാനമായ കാഴ്ചകള്‍ ആസ്വദിക്കാനാകും.