21 March 2026
SHIJI MK
Image Credit: Getty Images
പരീക്ഷകള്‍ അവസാനിക്കുന്നതോടെ യാത്രകളുടെ നാളുകള്‍ക്ക് തുടക്കം കുറിക്കും. രണ്ട് മാസത്തെ അവധിക്കാലം ആഘോഷിക്കാനായി ഇന്ത്യക്കാര്‍ പോകാത്ത സ്ഥലങ്ങളില്ല. ചൂടില്‍ നിന്ന് രക്ഷനേടാനും യാത്രകള്‍ സഹായിക്കും.
കേരളത്തില്‍ നിന്ന് യാത്ര പോകുന്നവര്‍ക്ക് അനുയോജ്യമായ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം. കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇനി പറയുന്ന സ്ഥലങ്ങള്‍ അനുയോജ്യമാണ്.
വ്യത്യസ്തമായ ഒട്ടേറെ കാഴ്ചകള്‍ ആസ്വദിക്കാന്‍ യാത്രക്കാര്‍ക്ക് പോകാവുന്ന സ്ഥലങ്ങളിലൊന്നാണ് ഹംപി. പുരാതന അവശിഷ്ടങ്ങള്‍, പ്രകൃതിഭംഗി തുടങ്ങിയവയാല്‍ ഹംപി പ്രസിദ്ധമാണ്.
സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൂട്ടി ഗോവയിലേക്ക് ഒരു ട്രിപ്പ് പോയാലോ? ബീച്ച്, കഫേകള്‍, നൈറ്റ് ലൈഫ്, ബജറ്റ് ഹോസ്റ്റലുകള്‍ എന്നിവ ഇവിടെ ആസ്വദിക്കാം. എത്തിച്ചേരാനും എളുപ്പമാണ്.
അതിമനോഹരമായ കാലാവസ്ഥയും പ്രകൃതിഭംഗിയും ആസ്വദിക്കാനായി ഇത്തവണ കൂര്‍ഗിലേക്കും പോകാവുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് ദിവസങ്ങളോളം താമസിക്കേണ്ടി വന്നാലും ഒരു കുഴപ്പവുമില്ല.
വൃത്തിയുള്ളതും തിരക്ക് കുറഞ്ഞതുമായ ബീച്ചുകളാണ് ഇവിടുത്തെ പ്രത്യേകത. ശാന്തമായ അന്തരീക്ഷവും കടലിന്റെ ഭംഗിയുടെ ആസ്വദിക്കാം. എല്ലാവര്‍ക്കും ചിലപ്പോള്‍ ഗോകര്‍ണ ഇഷ്ടപ്പെടണമെന്നില്ല.
അനന്തഗിരി കുന്നുകളും ഒരു മികച്ച ഓപ്ഷനാണ്. വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാനാകും. എല്ലാവരുടെയും ബജറ്റിനും അനുയോജ്യം. മാത്രമല്ല, നല്ലൊരു ഡ്രൈവ് ആസ്വദിക്കാനും സാധിക്കുന്നതാണ്.