17  March 2026

SHIJI MK

ടാന്‍ മാറാന്‍ കടലപ്പൊടിയില്‍ ഇതൊന്ന് ചേര്‍ത്താല്‍ മതി

Image Credit: Getty Images

വേനല്‍ക്കാലമായാല്‍ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നം മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വരുന്ന ടാന്‍ ആണ്. അമിതമായി വെയിലേല്‍ക്കുന്നവര്‍ ഈ പ്രശ്‌നം രൂക്ഷമായി നേരിടുന്നു.

വേനല്‍ക്കാലം

ഇങ്ങനെ വരുന്ന ടാന്‍ മാറ്റാന്‍ ചിലര്‍ കഠിന പരിശ്രമം നടത്തും. എന്നാല്‍ മറ്റുചിലരാകട്ടെ അതിനെ ഒരു പ്രശ്‌നമായേ എടുക്കുന്നില്ല. ടാന്‍ എങ്ങനെ മാറ്റുമെന്നാണോ നിങ്ങളുടെ ചിന്ത? വഴിയുണ്ട്.

മാറേണ്ടേ?

ടാന്‍ മാറാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് കടലപ്പൊടി. എന്നാല്‍ കടലപ്പൊടി വെറുതെ ഉപയോഗിക്കുന്നതിലും ഗുണം ചെയ്യുക അവയോടൊപ്പം ചിലത് ചേര്‍ക്കുമ്പോഴാണ്.

കടലപ്പൊടി

അല്‍പം കടലപ്പൊടിയെടുത്ത് അതിലേക്ക് തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 30 മിനിറ്റ് വരെ മുഖത്തും ടാനുള്ള മറ്റ് ഭാഗങ്ങളിലും പുരട്ടികൊടുക്കാം. ഇതൊരു മികച്ച മാര്‍ഗമാണ്.

തൈര്

കറ്റാര്‍വാഴ വെറുതെ മുഖത്ത് പുരട്ടുന്നത് തന്നെ നല്ലതാണ്. എന്നാല്‍ കറ്റാര്‍വാഴയുടെ ജെല്ലെടുത്ത് അതിലേക്ക് അല്‍പം കടലപ്പൊടി ചേര്‍ത്തും ചര്‍മ്മത്തില്‍ പുരട്ടാവുന്നതാണ്.

കറ്റാര്‍വാഴ

കടലപ്പൊടിയോടൊപ്പം ചേര്‍ത്ത് ശരീരത്തില്‍ കാപ്പിപൊടിയും പുരട്ടാം. ഇതും ടാന്‍ മാറാന്‍ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. ചര്‍മ്മത്തില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.

നാരങ്ങാനീര്