16 MAR 2026

NEETHU VIJAYAN

ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇത് ഒരു നുള്ള് ചേർക്കൂ

 Image Courtesy: Getty Images

മിനിറ്റുകൾക്കുള്ളിൽ ക്യാരറ്റും ബീറ്റ്‌റൂട്ടും വെണ്ണ പോലെ വെന്തു കിട്ടാൻ സഹായിക്കുന്ന ചില പൊടികൈകൾ നമുക്ക് പരിശോധിച്ചാലോ.

വെന്ത് കിട്ടാൻ

വീട്ടമ്മമാരെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ടും ക്യാരറ്റും വേകാനെടുക്കുന്ന സമയം. എത്ര വിസിൽ അടിച്ചാലും ചിലപ്പോൾ വെന്തു കിട്ടില്ല. പരിഹാരം ഇവിടുണ്ട്.

പരിഹാരം

ബീറ്റ്‌റൂട്ടോ ക്യാരറ്റോ വേവിക്കാൻ വെക്കുമ്പോൾ അതിലേക്ക് ഒരു നുള്ള് പഞ്ചസാര ഇടുക. ഇത് പച്ചക്കറികളെ വേഗത്തിൽ മൃദുവാക്കാൻ സഹായിക്കുന്നു.

മൃദുവാക്കാൻ

പഞ്ചസാര ചേർക്കുന്നത് കൊണ്ട് പച്ചക്കറിക്ക് മധുരം കൂടില്ല. ഇത് പച്ചക്കറിയുടെ സ്വാഭാവിക നിറമോ രുചിയോ മാറാതെ തന്നെ വെന്ത് കിട്ടുകയും ചെയ്യും.

പഞ്ചസാര

പലരും ചെയ്യുന്ന തെറ്റാണ് തുടക്കത്തിലേ ഇതിലേക്ക് ഉപ്പ് ചേർക്കുന്നത്. ഇത് പച്ചക്കറികളുടെ കാഠിന്യം കൂട്ടുന്നു. പകുതി വെന്ത ശേഷം മാത്രം ഉപ്പ് ചേർത്താൽ മതി.

ഉപ്പ്

പച്ചക്കറികൾ വേവിക്കാൻ പച്ചവെള്ളത്തിന് പകരം തിളച്ച വെള്ളം ഒഴിക്കുന്നതാണ് നല്ലത്. ഇത് കുക്കിംഗ് സമയം പകുതിയായി കുറയ്ക്കാൻ സഹായിക്കുന്നു.

തിളച്ച വെള്ളം

പച്ചക്കറികൾ ഒരേ അളവിൽ ചെറിയ കഷണങ്ങളാക്കി കനം കുറച്ച് അരിയുക. ഇങ്ങനെ ചെയ്താൽ പച്ചക്കറികൾ പെട്ടെന്ന് വെന്ത് കിട്ടാൻ സഹായിക്കും.

കഷ്ണങ്ങൾ