09 August 2026
SHIJI MK
Image Credit: Getty Images
പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും പണം നിക്ഷേപിക്കുകയും സുരക്ഷിതമായ സമ്പാദ്യം ഉണ്ടാക്കിയെടുക്കുകയും വേണം. റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിന് അത് അനിവാര്യമാണ്.
ചെറിയ പ്രായത്തില്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിച്ചില്ലേ? വിഷമിക്കേണ്ട, 60 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പരിഗണിക്കാവുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
സാധാരണ സേവിങ്‌സ് അക്കൗണ്ടിലോ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിലോ 9-12 മാസത്തെ ചെലവുകള്‍ മാറ്റിവെച്ച് നിക്ഷേപം ആരംഭിക്കാം. അടിയന്തര സാഹചര്യങ്ങള്‍ ഈ പണം ഉപകരിക്കും.
സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം. ത്രൈമാസ് പലിശ ലഭിക്കും. പ്രതിവര്‍ഷം ഏകദേശം 8.2 ശതമാനമാണ് പലിശ.
എല്ലാ മാസവും 7.4 ശതമാനം ഈ പദ്ധതിയില്‍ നിന്ന് ലഭിക്കും. സര്‍ക്കാര്‍ പിന്തുണ ഈ പദ്ധതിക്കുമുണ്ട്. സുരക്ഷിതമായ നിക്ഷേപമാണ് എംഐഎസും. പോസ്റ്റ് ഓഫീസ് മുഖേനെ വേണം നിക്ഷേപം.
പ്രമുഖ ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണയായി ഉയര്‍ന്ന പലിശയാണ് നല്‍കുന്നത്. വ്യത്യസ്ത ബാങ്കുകളില്‍ നിക്ഷേപം നടത്താവുന്നതാണ്.
ഏഴ് വര്‍ഷത്തെ RBI ഫ്‌ളോട്ടിങ് റേറ്റിങ് സേവിങ്‌സ് ബോണ്ടുകള്‍ ഓരോ 6 മാസത്തിലും പുനക്രമീകരിക്കുന്നുണ്ട്. പ്രതിവര്‍ഷം ഏകദേശം 8.5 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
ആന്വിറ്റികള്‍ നിങ്ങളുടെ ലംപ്‌സം ഗ്യാരണ്ടീസ് ലൈഫ് ഇന്‍കം ആയി മാറ്റുന്നു. വരുമാനം വളരെ കുറവാണെങ്കിലും ഒരിക്കലും പണം തീര്‍ന്നുപോകുന്നില്ല.