08 August 2026

SHIJI MK

KSFE-യില്‍ നിന്ന് കൂടുതല്‍ ലാഭം നേടാന്‍ CSDT മാസ്റ്റര്‍ സ്ട്രാറ്റജി; അറിയാം ഗുണങ്ങള്‍

Image Credit: Getty Images

മലയാളികളുടെ നിക്ഷേപ സ്വപ്‌നങ്ങള്‍ക്ക് ചിറകേകുന്ന കെഎസ്എഫ്ഇ ഓരോ വര്‍ഷവും ഒട്ടനവധി പദ്ധതികളാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. വളരെ വേഗത്തില്‍ ഇതുവഴി സമ്പാദ്യം വളര്‍ത്താം.

കെഎസ്എഫ്ഇ

എന്നാല്‍ കൂടുതല്‍ ലാഭം നേടുന്നതിനായി കെഎസ്എഫ്ഇ ചിട്ടിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ലേലക്കിഴിവും സിഎസ്ഡിടി തന്ത്രവും മനസിലാക്കിയിരിക്കണം.

ചിട്ടികള്‍

ചിട്ടി നറുക്ക് വീണതിനോ അല്ലെങ്കില്‍ ലേലം വിളിച്ചതിനോ ശേഷം പണം പിന്‍വലിക്കാതെ കെഎസ്എഫ്ഇയുടെ സിഎസ്ഡിടി അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. ഇതിന് 8.50 ശതമാനം പലിശ കിട്ടും.

സിഎസ്ഡിടി

ചിട്ടിയില്‍ നിന്നുള്ള ആനുകൂല്യങ്ങളും സാധ്യതകളും മനസിലാക്കി സാമ്പത്തിക ലക്ഷ്യത്തിന് അനുസരിച്ച് ഉപയോഗിക്കുന്ന രീതിയാണ് സിഎസ്ഡിടി മാസ്റ്റര്‍ സ്ട്രാറ്റജി.

എന്താണ് സിഎസ്ഡിടി

ചിട്ടിയില്‍ ചേരുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം എന്താണെന്ന് മനസിലാക്കുക. ചിട്ടിയില്‍ ചേരുന്ന ഓരോരുത്തരുടെയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കും.

ആസൂത്രണം

മാസത്തവണകള്‍ കൃത്യമായി അടയ്ക്കുന്നത് ചിട്ടിയില്‍ നിന്ന് പരമാവധി ലാഭം നേടാന്‍ സഹായിക്കും. വരുമാനത്തിന് അനുയോജ്യമായ ചിട്ടികളാണ് എപ്പോഴും നല്ലത്.

മാസത്തവണ

കെഎസ്എഫ്ഇയില്‍ ലേലം, ഡിസ്‌കൗണ്ട്, ഡിവിഡന്റ് എന്നിവയുണ്ട്. അതിനാല്‍ ഇവ ഓരോന്നും നിക്ഷേപകര്‍ പ്രത്യേകം പ്രത്യേകം മനസിലാക്കാന്‍ ശ്രമിക്കുക.

ലേലവും ഡിവിഡന്റും

വലിയ സാമ്പത്തിക ആവശ്യത്തിനാണ് ചിട്ടിയില്‍ ചേരുന്നതെങ്കില്‍, ആവശ്യമായ സമയത്ത് തുക ലഭിക്കുന്ന രീതിയില്‍ ചിട്ടി തിരഞ്ഞെടുക്കുന്നത് പ്രയോജനകരമാണ്.

ചിട്ടിത്തുക

തുക ലഭിച്ചാല്‍ അനാവശ്യമായ ചെലവുകള്‍ക്കായി ഉപയോഗിക്കുന്നതിന് പകരം മുന്‍കൂട്ടി നിശ്ചയിച്ച സാമ്പത്തിക ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

ഉപയോഗിക്കാം