4 September 2026
Nithya V
Photo Credit: Getty Images,
അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകർക്കായി വീണ്ടുമൊരു അധ്യാപക ദിനം കൂടി വന്നെത്തി. അധ്യാപകർക്ക് നൽകാൻ അനുയോജ്യമായ ചില നല്ല ഗിഫ്റ്റ് ഐഡിയകൾ ഇതാ..
വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കുന്ന കാർഡുകളിലും അതിലെഴുതുന്ന സ്നേഹക്കുറിപ്പുകളിലും ഉള്ളത്ര മൂല്യം മറ്റൊന്നിനും ഉണ്ടാകില്ല.
ഡെസ്കിൽ വെക്കാൻ പറ്റിയ ചെറിയ ഇൻഡോർ പ്ലാൻ്റുകൾ പോസിറ്റീവും മനോഹരവുമായ ഒരു സമ്മാനമാണ്.
ക്ലാസ്സ് ഫോട്ടോയോ അധ്യാപകരുമൊത്തുള്ള നല്ലൊരു നിമിഷത്തിന്റെ ചിത്രമോ ഫ്രെയിം ചെയ്ത് നൽകാം.
പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന അധ്യാപകർക്ക് മെറ്റൽ അല്ലെങ്കിൽ വുഡൻ ബുക്ക്മാർക്കുകൾ നൽകാം.
കസ്റ്റമൈസ് ചെയ്ത പേനയാണ് മറ്റൊരു ഓപ്ഷൻ. പേര് കൊത്തിയ പേനകൾ എന്നും അധ്യാപകർക്ക് സൂക്ഷിച്ചുവെക്കാൻ പറ്റിയ മികച്ചൊരു സമ്മാനമാണ്.
"Best Teacher Ever" എന്നോ അധ്യാപകരുടെ ചിത്രമോ പേരോ ചേർത്ത മഗ്ഗുകളും കസ്റ്റമൈസ് ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ട ടീച്ചർക്ക് നൽകാം.
പേര് കൊത്തിയ നോട്ട്പാഡ് അല്ലെങ്കിൽ ഡയറി, ഡെയ്‌ലി പ്ലാനിംഗിനും കുറിപ്പുകൾ എഴുതാനും ഇത് വളരെ ഉപയോഗപ്രദമായിരിക്കും.