02 OCT 2026

NEETHU VIJAYAN

വൈറ്റമിൻ ഡി ലഭിക്കാൻ  എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?

Image Courtesy: Getty Images 

വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. ഇതില്ലാതെ വന്നാൽ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

വൈറ്റമിൻ ഡി

ഭക്ഷണത്തിന് പുറമെ വൈറ്റമിൻ ഡി ലഭിക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് വെയിൽ കൊള്ളുക എന്നതാണ്. എന്നാൽ എപ്പോൾ എത്ര നേരം വെയിൽ കൊള്ളണമെന്ന് നോക്കാം.

വെയിൽ

വൈറ്റമിൻ ഡി ഉത്പാദനത്തിന് അനുയോജ്യമായ സമയം രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയിലാണ്. യുവി ബി രശ്മികൾ ലഭിച്ചാൽ മാത്രമേ വൈറ്റമിൻ ഡി ഉൽപാദിപ്പിക്കൂ.

സമയം ഏതാണ്?

അതിരാവിലെയും വൈകുന്നേരവും വളരെ വൈകിയും സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ അൾട്രാവയലറ്റ് വികിരണങ്ങളാവും ഈ സമയത്ത് ലഭിക്കുക.

സൂര്യപ്രകാശം

ആഴ്ചയിൽ 3–4 ദിവസം 15 മുതൽ 30 മിനിറ്റ് വരെ വെയിൽ കൊള്ളുന്നത് ധാരാളമാണ്. സൺസ്ക്രീൻ ഇടാതെ കുറച്ചു സമയം വെയിൽ കൊള്ളുന്നത് ഗുണം ചെയ്യും.  

എത്ര സമയം?

മുഖത്ത് മാത്രം വെയിൽ അടിച്ചാൽ പോരാ. കൈകൾ, കാലുകൾ, പിൻകഴുത്ത്, പുറംഭാഗം എന്നിവിടങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാൻ ശ്രദ്ധിക്കുക.

ശരീരം

ജനൽച്ചില്ലിലൂടെയോ ഗ്ലാസിലൂടെയോ വരുന്ന വെയിൽ ശരീരത്തിൽ അടിച്ചാൽ വൈറ്റമിൻ ഡി നിർമ്മാണം നടക്കില്ല. അൾട്രാവയലറ്റ് സൂചിക കൂടുതലുള്ള സമയത്ത് വെയിൽ കൊള്ളരുത്.

അൾട്രാവയലറ്റ് സൂചിക