26 September 2026
ASHLI C
Image Courtesy: Getty Images
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
തൈരിൽ ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്നതിനാൽ അത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
തൈരിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകൾ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തൈര് അല്ലെങ്കിൽ മോര് കുടിക്കുകയാണെങ്കിൽ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിക്കും.
തൈരിലെ കാൽസ്യം കോർട്ടിസോൾ എന്ന ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. ഇത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കും.
കലോറി വളരെ കുറഞ്ഞതും പോഷകസംബന്ധവുമായ ഒരു ഭക്ഷ്യവസ്തുവാണ് തൈര്. ഇത് ഡയറ്റിൽ ഉൾപ്പെടുന്നത് ഊർജ്ജം വർദ്ധിപ്പിക്കും.
തൈര് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും ഇതുവഴി പ്രമേഹം ഇല്ലാതാക്കാനും സഹായിക്കും.
തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്ക് നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും.