2 October 2026

Jayadevan A M

ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും

Image Courtesy: Getty Images

പച്ചക്കറികളും പഴങ്ങളും പെട്ടെന്ന് കേടാകുന്നത് ചിലപ്പോള്‍ അവ സൂക്ഷിക്കുന്നതിലെ പ്രശ്‌നങ്ങള്‍ മൂലമാകാം

പച്ചക്കറികളും പഴങ്ങളും

ചില പച്ചക്കറികളും പഴങ്ങളും ഫ്രിഡ്ജില്‍ ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ല. അവയില്‍ ചിലത് ഇവിടെ പരിശോധിക്കാം

ഒരുമിച്ച് വെക്കരുത്‌

ഉരുളക്കിഴങ്ങും സവോളയും ഒരുമിച്ച് സൂക്ഷിക്കരുത്. സവോള പുറത്തുവിടുന്ന വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീയാന്‍ കാരണമാകും

ഉരുളക്കിഴങ്ങും സവോളയും

വെള്ളരിക്ക, ഇലക്കറികള്‍ തുടങ്ങിയ പച്ചക്കറികള്‍ തക്കാളിക്കൊപ്പം സൂക്ഷിക്കരുത്. തക്കാളി ഉയര്‍ന്ന അളവില്‍ ഈഥലീന്‍ വാതകം പുറത്തുവിടുന്നു

തക്കാളിക്കൊപ്പം

കാരറ്റ് പോലുള്ള പച്ചക്കറികള്‍ ആപ്പിളിനൊപ്പം സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ആപ്പിള്‍ ഈഥലീന്‍ പുറത്തുവിടുന്നു

ആപ്പിളിനൊപ്പം

വാഴപ്പഴത്തിനൊപ്പവും പല പച്ചക്കറികളും സൂക്ഷിക്കുന്നത് ശരിയല്ല. വാഴപ്പഴവും ഈഥലീന്‍ വാതകം പുറത്തുവിടുന്നുണ്ട്‌

വാഴപ്പഴത്തിനൊപ്പം

സ്‌ട്രോബെറിക്ക് ഭാരം കൂടുതലായതിനാല്‍, അവ മൃദുവായ ബ്ലൂബെറികളെ അമര്‍ത്തുകയും, അത് പെട്ടെന്ന് കേടാകാന്‍ ഇടയാക്കുകയും ചെയ്യും

ബ്ലൂബെറിയും സ്‌ട്രോബെറിയും

വെണ്ടക്ക ഈഥലീന്‍ വാതകത്തോട് വളരെ എളുപ്പം പ്രതികരിക്കുന്ന പച്ചക്കറിയാണ്. തക്കാളി, ആപ്പിൾ, വാഴപ്പഴം എന്നിവയ്ക്കൊപ്പം വെണ്ടക്ക വെക്കരുത്‌

വെണ്ടക്ക