28 September 2026

Jayadevan A M

കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി

Image Courtesy: Getty Images

കറിവേപ്പില ഇല്ലാത്ത ഒരു കറി നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ കറിവേപ്പില അധികനാള്‍ കേടുകൂടാതെ സൂക്ഷിക്കാനാകാത്തതാണ് പ്രശ്‌നം

കറിവേപ്പില 

എന്നാല്‍ കറിവേപ്പില കേടുകൂടാതെ ഏറെ നാള്‍ സൂക്ഷിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത് ഇവിടെ നോക്കാം

ഇതാ ടിപ്‌സ്‌

കറിവേപ്പില നന്നായി കഴുകിയ ശേഷം വെള്ളം പൂര്‍ണ്ണമായും തുടച്ചുകളയണം. ഒരു കോട്ടണ്‍ തുണിയിലോ പേപ്പര്‍ ടവലിലോ നിരത്തി ഉണക്കിയെടുക്കണം

ഈര്‍പ്പം മാറ്റി സൂക്ഷിക്കാം

ഈര്‍പ്പം തീരെയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം തണ്ടോടു കൂടിയോ അല്ലാതെയോ ഒരു എയര്‍ടൈറ്റ് ഡപ്പിയില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം

എയര്‍ടൈറ്റ് ഡപ്പി

അടപ്പുള്ള ഒരു പ്ലാസ്റ്റിക്/ചില്ല് പാത്രത്തിന്റെ അടിയില്‍ പേപ്പര്‍ ടവല്‍/കോട്ടണ്‍ തുണി വിരിക്കുക. കറിവേപ്പില ഇട്ടശേഷം മുകളിലും ഒരു പേപ്പര്‍ ടവല്‍ വെച്ച് അടച്ച് സൂക്ഷിക്കുക

പേപ്പര്‍ ടവല്‍/കോട്ടണ്‍ തുണി

ഇങ്ങനെ ചെയ്യുമ്പോള്‍ ഇത് പാത്രത്തിനുള്ളില്‍ ഉണ്ടാകുന്ന അധിക ഈര്‍പ്പം വലിച്ചെടുക്കുന്നു. ഇലകള്‍ ചീഞ്ഞുപോകുന്നത് തടയുന്നു

ഈര്‍പ്പം വലിച്ചെടുക്കാം

കറിവേപ്പില തണ്ടോടുകൂടി ഒരു ഗ്ലാസ് വെള്ളത്തില്‍ താഴ്ത്തി വെക്കണം. ഇലകള്‍ വെള്ളത്തില്‍ മുങ്ങരുത്. ഗ്ലാസിന് മുകളില്‍ ഒരു കവര്‍ വെച്ച് മൂടണം

വെള്ളത്തില്‍

ഇത്തരത്തില്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ കുറച്ചുനാള്‍ കറിവേപ്പില ഫ്രഷ് ആയിരിക്കും. രണ്ട് മൂന്ന് ദിവസം കൂടുമ്പോള്‍ വെള്ളം മാറ്റികൊടുക്കുക

ഫ്രഷാകാന്‍