28 May 2025

NANDHA DAS

പല്ല് തേയ്‌ക്കേണ്ടത് ഭക്ഷണത്തിന് മുൻപോ ശേഷമോ?

Image Courtesy: Freepik

ദന്താരോഗ്യത്തിന് രാവിലെയും രാത്രിയും പല്ല് തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ പല്ല് തേക്കുമ്പോൾ രാത്രി മുഴുവൻ വായിൽ അടിഞ്ഞുകൂടിയ ബാക്ടീരിയകൾ അത് നീക്കം ചെയ്യുന്നു.

ദന്താരോഗ്യം 

വായയ്ക്ക് പുതുമയും വൃത്തിയും തോന്നിപ്പിക്കാൻ രാവിലെ പല്ല് തേക്കുന്നത് സഹായിക്കും. എന്നാൽ, രാവിലെ പല്ല് തേയ്‌ക്കേണ്ടത് ഭക്ഷണത്തിന് മുൻപാണോ ശേഷമാണോ?

പുതുമയും വൃത്തിയും

പല്ല് തേയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഭക്ഷണം കഴിക്കുന്നതിന് മുൻപ് ആണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഭക്ഷണത്തിന് മുമ്പ് 

പ്രാതലിന് ശേഷം പല്ല് തേയ്ക്കുന്നത് ഇനാമലിന്റെ കേടുപാടിന് കാരണമാകും. അതിനാൽ, ഭക്ഷണത്തിന് മുൻപോ, ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷമോ പല്ല് തേയ്ക്കുക.

പ്രാതലിന് ശേഷം

പലരും രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ച് 10 മണിക്ക് പല്ല് തേച്ച ശേഷം ഉറങ്ങാൻ പോകുന്നവരാണ്. എന്നാൽ, ഈ ശീലം അത്ര നല്ലതല്ല.

ശീലമാക്കേണ്ട 

ഭക്ഷണം കഴിച്ച ഉടനെ പല്ല് തേക്കുന്നത് ഒട്ടും നല്ലതല്ല. ഭക്ഷണം കഴിച്ച് അര മണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ് പല്ല് തേച്ചാൽ പോലും വായിൽ ബാക്ടീരിയ നിറയും.

ഉടനെ വേണ്ട

അതിനാൽ, നേരത്തെ ഭക്ഷണം കഴിച്ച് അൽപ സമയം കഴിഞ്ഞ് പല്ല് തേയ്ക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.

അൽപ സമയം കഴിഞ്ഞ്

എപ്പോഴും സോഫ്റ്റായ ബ്രഷ് മാത്രം പല്ല് തേയ്ക്കാൻ തിരഞ്ഞെടുക്കുക. ടൂത്ത് ബ്രഷ് അൽപം നനച്ച ശേഷം പല്ല് തേയ്ക്കുന്നതാണ് ഉചിതം.

സോഫ്റ്റായ ബ്രഷ്