26 May 2025

TV9 MALAYALAM

ഈ ഇലകൾ നോക്കി വച്ചോളൂ, മഴക്കാലത്ത് മരുന്നായി

Image Courtesy: Freepik

പനി, ജലദോഷം പോലുള്ള മഴക്കാല രോ​ഗങ്ങൾക്കെതിരോ വീട്ടിൽ തന്നെ മരുന്നുണ്ടാക്കാം. നമ്മുടെ ചുറ്റുവട്ടത്തു തന്നെ ഇതിനു സഹായിക്കുന്ന ചെടികളുണ്ട്. 

മഴക്കാല മരുന്നുകൾ

ആയുർവേദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഔഷധസസ്യങ്ങളിലൊന്നാണ് തുളസി. ഇതിന്റെ ഇലകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായങ്ങളും ചായയും നല്ല മരുന്നാണ്.

തുളസി 

ആയുർവേദത്തിൽ "അമൃത്"എന്നറിയപ്പെടുന്ന ചിറ്റമൃതിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, വീക്കം കുറയ്ക്കുന്നതിനും, പനി ശമിപ്പിക്കുന്നതിനും കഴിവുണ്ട്. 

ചിറ്റമൃത്

കേരളത്തിലെ വീടുകളിൽ സാധാരണയായി, പ്രത്യേകിച്ച് കുട്ടികൾക്ക്, പനി, ജലദോഷം, ചുമ എന്നിവ മാറ്റാൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണിത്. 

പനിക്കൂർക്ക

വേപ്പിലകൾക്ക് ശക്തമായ ആൻ്റിബാക്ടീരിയൽ, ആൻ്റിവൈറൽ, ഗുണങ്ങളുണ്ട്. വേപ്പിലയുടെ കഷായം രക്തശുദ്ധീകരണത്തിനും പനി ചികിത്സിക്കാനും ഉപയോഗിക്കുന്നു. 

വേപ്പ്

ആടലോടകത്തിന്റെ ഇലകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് വളരെ ഫലപ്രദമാണ്. 

ആടലോടകം

പുതിയ ഇഞ്ചി, കഷായമായോ തേനിൽ ചതച്ചോ പനി, ശരീരവേദന, ജലദോഷം എന്നിവയ്ക്കുള്ള സാധാരണ പ്രതിവിധിയാണ്. 

ഇഞ്ചി

ഇഞ്ചിയും തുളസിയുമായി ചേർത്ത് പലപ്പോഴും ഉപയോഗിക്കാറുണ്ട്. കുരുമുളകിന് ശരീരത്തിന് ചൂട് നൽകാനും കഴിവുണ്ട്. 

കുരുമുളക്