21 July 2026

SHIJI MK

നാരങ്ങാ വെള്ളം കുടിക്കാന്‍ ഏറ്റവും മികച്ച സമയമേത്?  

Image Credit: Getty  Images

ശരീരത്തിന് ഉന്മേഷം പകരാനും ബ്ലഡ് പ്രഷര്‍ ലെവല്‍ നിലനിര്‍ത്താനുമെല്ലാം നമ്മള്‍ നാരങ്ങാ വെള്ളം കുടിക്കാറുണ്ട്. അത് കുടിക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം ഒട്ടും ചെറുതല്ല.

നാരങ്ങാ വെള്ളം

ഓരോ ഭക്ഷണം കഴിക്കുന്നതിനും ഓരോ സമയമുണ്ട്. രാവിലെ തന്നെ നാരങ്ങാ വെള്ളം ഉണ്ടാക്കി കുടിക്കുന്നവരും നമുക്കിടയില്‍ നിരവധിയാണ്, നിങ്ങളും അങ്ങനെയാണോ?

എപ്പോള്‍?

വെറും വയറ്റില്‍ രാവിലെ തന്നെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കും, അതിനാല്‍ രാവിലെ ധൈര്യമായി കുടിക്കാം.

ജലാംശം

നാരങ്ങാ വെള്ളം കുടിച്ച് ഒരു ദിവസം ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഊര്‍ജ്ജം ചെറുതൊന്നുമല്ല, രാവിലെ നിങ്ങള്‍ നാരങ്ങാ വെള്ളം കുടിക്കാറുണ്ടോ?

ഊര്‍ജ്ജം

നാരങ്ങാ വെള്ളത്തിലുള്ള സിട്രിക് ആസിഡ് ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു, ദഹനനാളത്തെ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുകയും ചെയ്യുന്നുണ്ട്.

സിട്രിക് ആസിഡ്

നാരങ്ങാ വെള്ളം കുടിക്കുന്നത് മലവിസര്‍ജ്ജനം സാധാരണമാക്കാനും ദഹനപ്രക്രിയ മന്ദഗതിയിലാക്കുന്നത് വഴി ഉണ്ടാകുന്ന വയറുവേദന കുറയ്ക്കാനും സഹായിക്കും.

മലവിസര്‍ജനം

നാരങ്ങയില്‍ രോഗപ്രതിരോധത്തിന് സഹായിക്കുന്ന പോഷകങ്ങളായ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഉള്ളതിനാല്‍ ശരീരത്തിന് വളരെ നല്ലതാണ്.

രോഗപ്രതിരോധം

ശരീരഭാരം കുറയ്ക്കാനും നാരങ്ങാ വെള്ളം സഹായിക്കുന്നതാണ്. ആരോഗ്യകരമായ ശീലങ്ങളെ നാരങ്ങ പിന്തുണയ്ക്കുന്നത് കൊണ്ട് രാവിലെ തന്നെ കുടിച്ചോളൂ.

ശരീരഭാരം