20 July 2026

Jenish Thomas

ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം?

Image Courtesy: Social Media

കഴിഞ്ഞ ദിവസം ദേശീയ ചലച്ചിത്രം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മമ്മൂട്ടിക്ക് മികച്ച നടനുൾപ്പെടെ മലയാള സിനിമയ്ക്ക് അഭിമാനിക്കാനുള്ള നേട്ടം അവാർഡ് പ്രഖ്യാപനത്തിലുണ്ടായിരുന്നത്.

ദേശീയ ചലച്ചിത്ര പുരസ്കാരം

ജനപ്രിയ ചിത്രങ്ങൾക്ക് പുറമെ വിവിധ ഭാഷകളിൽ നിന്നും നിരവധി ചിത്രങ്ങൾ അവാർഡ് പട്ടികയിൽ ഇടം നേടിട്ടുണ്ട്. ഇവയെല്ലാം ഒടിടിയിൽ എവിടെ കാണാമെന്ന് പരിശോധിക്കാം

ഒടിടിയിൽ കാണാം

ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഇതിന് പുറമെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡും ഭ്രമയുഗത്തിന് ലഭിച്ചിട്ടുണ്ട്. ഭ്രമയുഗം സോണി ലിവിലാണ് കാണാൻ സാധിക്കുക

ഭ്രമയുഗം

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് ഫെമിനിച്ചി ഫാത്തിമയ്ക്കാണ്. ചിത്രം മനോരമ മാക്സിൽ കാണാൻ സാധിക്കുന്നതാണ്.

ഫെമിനിച്ചി ഫാത്തിമ

മികച്ച ചിത്രം, മികച്ച നടി, മികച്ച സംഗീത സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ആർട്ടിക്കിൾ 370. ചിത്രം നെറ്റ്ഫ്ലിക്സിലാണ് സംപ്രേഷണം ചെയ്തിരിക്കുന്നത്.

ആർട്ടിക്കിൾ 370

സംവിധാനം, എഡിറ്റിങ്, സംഗീത സംവിധാനം എന്നീ പുരസ്കാരം ശിവകാർത്തികേയൻ്റെ അമരന് ലഭിച്ചിട്ടുണ്ട്. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കുന്നതാണ്.

അമരൻ

മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കുവെച്ച കാർത്തിക് ആര്യൻ്റെ ചന്തു ചാമ്പ്യൻ ആമോസൺ പ്രൈം വീഡിയോയിലാണ് കാണാൻ സാധിക്കുക

ചന്തു ചാമ്പ്യൻ

മികച്ച തിരക്കഥ വസ്ത്രാലങ്കാരം എന്നിവയ്ക്ക് പുരസ്കാരം നേടിയ അല്ലു അർജുൻ്റെ പുഷ്പ 2 നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കുന്നതാണ്.

പുഷ്പ 2