22 NOV 2026

NEETHU VIJAYAN

മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

Image Courtesy: Unsplash

നമ്മുടെ ദൈനംദിന ലക്ഷ്യങ്ങൾക്കനുസരിച്ച് തടി കുറയ്ക്കാൻ, പേശികളുടെ കരുത്ത് വർദ്ധിപ്പിക്കാൻ, നല്ല ഉറക്കത്തിനായി മുട്ട കഴിക്കുന്ന സമയം മാറ്റുന്നത് കൂടുതൽ പ്രയോജനം നൽകും.

മുട്ട

പ്രഭാതഭക്ഷണത്തിലും, വ്യായാമത്തിന് ശേഷവും, രാത്രിയിലും മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങളും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും നോക്കാം.

സമയം

മുട്ടയിലെ ഉയർന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും വിശപ്പ് കുറയ്ക്കുകയും, ഉച്ചയ്ക്ക് മുൻപുള്ള അനാവശ്യ ലഘുഭക്ഷണങ്ങൾ ഒഴിവാക്കാനും സഹായിക്കും.

പ്രഭാതഭക്ഷണത്തിൽ

പ്രഭാതഭക്ഷണത്തിൽ മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നും ശരീരഭാരം നിയന്ത്രിക്കാൻ ഗുണകരമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

കലോറി

കൂടാതെ രാവിലെ തന്നെ മുട്ട കഴിക്കുമ്പോൾ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുള്ള കോളീൻ തലച്ചോറിന്റെ പ്രവർത്തനത്തിനും ഓർമ്മശക്തിക്കും ഏറെ ​ഗുണകരമാകും.

കോളീൻ

രാത്രിഭക്ഷണത്തിലും മുട്ട ഉൾപ്പെടുത്താം, എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉറക്കസമയത്ത് ശരീരം സ്വയം പുനരുജ്ജീവിക്കുന്ന പ്രക്രിയയിൽ പ്രോട്ടീൻ സഹായകമാണ്.

രാത്രിയിൽ

അമിതമായി എണ്ണ ചേർക്കാത്ത, പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ രാത്രിയിൽ കഴിക്കുന്നത് വയറിന് ഭാരമില്ലാതെ പ്രോട്ടീൻ ലഭിക്കാൻ സഹായിക്കും.

പുഴുങ്ങിയത്

 ദഹനപ്രശ്നങ്ങളോ ആസിഡ് റിഫ്ലക്സോ ഉള്ളവർ രാത്രി വൈകി, പ്രത്യേകിച്ച് ഉറങ്ങുന്നതിന് തൊട്ടുമുൻപ് എണ്ണമയമുള്ള മുട്ട വിഭവങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

ശ്രദ്ധിക്കേണ്ടത്