27 October 2026

SHIJI MK

മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി

Image Credit: Getty Images

മുടി വളരാനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും എണ്ണ തേക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ എണ്ണ തേക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്.

മുടി

മുടി വളര്‍ച്ചയ്ക്കായി എണ്ണ തേക്കേണ്ട കൃത്യമായ സമയം ഏതാണെന്ന് തെളിയിക്കുന്ന വ്യക്തമായ ശാസ്ത്രീയ പഠനങ്ങള്‍ നിലവിലില്ല.

സമയം

മുടി കഴുകുന്നതിന് ഏകദേശം 30 മിനിറ്റ് മുതല്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് എണ്ണ തേക്കാം. ഷാംപൂ ഉപയോഗിച്ച് തല കഴുകുമ്പോള്‍ മുടിയിഴകള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നം കുറയ്ക്കാന്‍ ഇത് സഹായിച്ചേക്കാം.

തല

എണ്ണ തേക്കുന്നത് മുടി അതിവേഗം വളരുമെന്ന് ഇതിനര്‍ഥമില്ല. മുടിയുടെ ഗുണനിലവാരം നിലനിര്‍ത്താനും വരള്‍ച്ചയും പൊട്ടലും കുറയ്ക്കാനും സഹായിക്കുന്ന പരിചരണരീതിയായാണ് എണ്ണയെ കാണേണ്ടത്.

എന്നാല്‍

രാവിലെ എണ്ണ തേച്ച് 30 മിനിറ്റ് മുതല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തല കഴുകുന്നത് സൗകര്യപ്രദമാണ്. രാത്രി മുടിയില്‍ എണ്ണ പുരട്ടി ഉറങ്ങാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഈ രീതി തിരഞ്ഞെടുക്കാം.

രാവിലെ

മുടി വളരാന്‍ രാത്രി മുഴുവന്‍ എണ്ണ തേച്ചുവയ്ക്കണമെന്ന നിര്‍ബന്ധമില്ല. അങ്ങനെ ചെയ്യുന്നത് മുടിവളര്‍ച്ച വേഗത്തിലാക്കുമെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകളും ലഭ്യമല്ല.

രാത്രി

ചിലരില്‍ എണ്ണ അധികനേരം തലയോട്ടിയില്‍ തങ്ങിനില്‍ക്കുന്നത് എണ്ണമയം, ചൊറിച്ചില്‍, താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ എന്നിവ വര്‍ധിപ്പിച്ചേക്കാം.

ചൊറിച്ചില്‍

മുടി വരണ്ടതും എളുപ്പത്തില്‍ പൊട്ടുന്നതും, തലയോട്ടി സ്വാഭാവികമായി എണ്ണമയമുള്ളതാണെങ്കില്‍ അവിടെ കൂടുതല്‍ എണ്ണ പുരട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

സ്വഭാവം