27 October 2026
Jayadevan A M
Image Courtesy: Getty Images
പഴയ ടൂത്ത് ബ്രഷ് ഉപേക്ഷിക്കുന്നതിന് പകരം അത് പല രീതിയില്‍ പുനരുപയോഗിക്കാന്‍ സാധിക്കും. അതില്‍ ചിലത് പരിശോധിക്കാം
ബേക്കിങ് സോഡ ചേര്‍ത്ത് ബാത്ത്‌റൂമിലെയും അടുക്കളയിലെയും ടൈലുകള്‍ക്കിടയിലെ കറകള്‍ എളുപ്പത്തില്‍ ഉരച്ചുമാറ്റാം
ടാപ്പുകള്‍, വാഷ് ബേസിന്‍ തുടങ്ങിയവയുടെ സമീപത്ത് എളുപ്പത്തില്‍ അടിഞ്ഞുകൂടുന്ന കറകളും പായലും നീക്കം ചെയ്യാന്‍ ഉപയോഗിക്കാം
ചീപ്പുകളില്‍ കുടുങ്ങിക്കിടക്കുന്ന മുടികളും അഴുക്കും എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ ടൂത്ത് ബ്രഷില്‍ അല്‍പം സോപ്പുവെള്ളം തൊട്ട് ഉരച്ചാല്‍ മതി
ഷൂസുകളുടെ വശങ്ങളിലെയും, അടിഭാഗത്തെയും ചെളി നീക്കം ചെയ്യാനും പഴയ ടൂത്ത് ബ്രഷ് ഉപയോഗിക്കാം. ഇത് വളരെ ഫലപ്രദമാണ്
മുടി ഡൈ ചെയ്യാനും ഇത് ഉപയോഗിക്കാം. പരസഹായമില്ലാതെ തന്നെ സ്വയം മുടി എളുപ്പത്തില്‍ ഡൈ ചെയ്യാന്‍ ഇത് സഹായിക്കും
കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയുടെ കീബോര്‍ഡുകള്‍ക്കിടയിലെ പൊടിപടലങ്ങള്‍ അനായാസം കളയാനും ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്
ആഭരണങ്ങള്‍ വൃത്തിയാക്കാനും ടൂത്ത് ബ്രഷ് ഉപയോഗിക്കാവുന്നതാണ്. അതുപോലെ വസ്ത്രങ്ങളിലെ കറകള്‍ കളയാനും ഉപയോഗിക്കാം