22 October 2026
Nithya V
Image Credit: Getty Images, Unsplash
പാചകം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സമയം എടുക്കുന്ന ഒന്നാണ് സവാള വഴറ്റിയെടുക്കുക എന്നത്. എന്നാൽ ഇനി ആ പ്രശ്നമില്ല.
സവാള ചട്ടിയിലിട്ട് ഇളക്കാൻ തുടങ്ങുമ്പോൾ തന്നെ അതിലേക്ക് ഒരു നുള്ളു ഉപ്പ് ചേർക്കുക. ഉപ്പ് സവാളയിലെ ഈർപ്പത്തെ പെട്ടെന്ന് പുറന്തള്ളും.
സവാള എണ്ണയിൽ വഴറ്റുമ്പോൾ ആദ്യ 2-3 മിനിറ്റ് പാത്രം അടച്ചുവെച്ച് വേവിക്കുക. ആവിയിൽ സവാള പെട്ടെന്ന് വെന്ത് മൃദുവാകും.
സവാള പെട്ടെന്ന് ബ്രൗൺ നിറമാകാനും കാരമലൈസ് ആകാനും അതിലേക്ക് കുറച്ച് പഞ്ചസാര വിതറി കൊടുക്കുക. ഉരുകി നല്ല ബ്രൗൺ നിറം നൽകും.
വളരെ പെട്ടെന്ന് സവാള വഴറ്റണമെങ്കിൽ ഒരു നുള്ളു ബേക്കിംഗ് സോഡ ചേർത്താൽ മതി. അധികമായാൽ സവാളയുടെ സ്വാദിൽ വ്യത്യാസം വരാം.
ബേക്കിംഗ് സോഡ സവാളയിലെ പി.എച്ച് ലെവൽ കൂട്ടുകയും സവാള വേഗത്തിൽ ബ്രൗൺ നിറമാകാൻ സഹായിക്കുകയും ചെയ്യും.
സവാള എപ്പോഴും ഒരേ കട്ടിയിൽ നേർത്തതായി അരിയാൻ ശ്രദ്ധിക്കുക. ചില കഷണങ്ങൾക്ക് കട്ടി കൂടുതലായാൽ വേവാതിരിക്കാനും സാധ്യതയുണ്ട്.
പാത്രം നന്നായി ചൂടായ ശേഷം മാത്രം എണ്ണയൊഴിച്ച് സവാള ഇടുക. എണ്ണ കുറവായാൽ സവാള ചട്ടിയിൽ ഒട്ടിപ്പിടിക്കാനും കരിഞ്ഞുപോകാനും സാധ്യതയുണ്ട്.