3 February 2026

Jayadevan A M

ആഹാരം കഴിഞ്ഞ് എത്ര മിനിറ്റിനുള്ളില്‍ മരുന്ന്‌ കഴിക്കണം?

Image Courtesy: Getty Images

മരുന്നുകള്‍ക്ക് ഫലപ്രാപ്തി ലഭിക്കണമെങ്കില്‍ അത് കൃത്യസമയത്ത് ഡോക്ടറുടെ നിര്‍ദ്ദേശം പാലിച്ച് കഴിക്കണം

മരുന്നുകൾ

കൂടുതല്‍ മരുന്നുകളും ആഹാരത്തിന് ശേഷമാണ് കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുള്ളത്‌. എപ്പോള്‍ കഴിക്കുന്നതാണ് നല്ലതെന്ന് നോക്കാം

ആഹാരത്തിന് ശേഷം

ഭക്ഷണം കഴിഞ്ഞ് 15 മുതല്‍ 30 മിനിറ്റിനുള്ളില്‍ ഗുളിക കഴിക്കുന്നതാണ് പൊതുവേ നല്ലത്‌. കാരണം പരിശോധിക്കാം

15 മുതൽ 30 മിനിറ്റിനുള്ളിൽ

ചില മരുന്നുകള്‍ വെറുംവയറ്റില്‍ കഴിച്ചാല്‍ അസ്വസ്ഥതകളുണ്ടാക്കും. അസിഡിറ്റി, ഓക്കാനം തുടങ്ങിവയ്ക്ക് സാധ്യതയുണ്ട്‌

അസ്വസ്ഥത

 ചില മരുന്നുകള്‍ രക്തത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നതില്‍ ഭക്ഷണം സ്വാധീനം ചെലുത്തുന്നതാണ് മറ്റൊരു കാരണം

ആഗിരണം

ആഹാരം കഴിഞ്ഞ് ഉടനെയോ, അല്ലെങ്കില്‍ ഏറെ നേരം കഴിഞ്ഞോ മരുന്ന് കഴിച്ചാല്‍ ഫലപ്രാപ്തി കിട്ടില്ല. കൃത്യമായ സമയനിഷ്ഠ പാലിക്കണം

ശ്രദ്ധിക്കണം

ഒരു നേരത്തെ ഗുളിക കഴിക്കാൻ മറന്നുപോയാൽ അടുത്ത തവണ രണ്ട് ഗുളികകൾ ഒരുമിച്ച് കഴിക്കരുത്. ഇത് അപകടകരമാണ്‌

മറന്നുപോയാൽ

ഈ വെബ്‌സ്റ്റോറി പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. ഡോക്ടറോ ഫാർമസിസ്റ്റോ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുക.

നിരാകരണം