28 January 2026

Sarika KP

ആരോഗ്യ  ഗുണങ്ങൾ അറിഞ്ഞ്  ചാമ്പക്ക  കഴിക്കാം

Image Courtesy: Getty/Unsplash

കേരളത്തിൽ ഇപ്പോൾ ചാമ്പക്ക സീസൺ ആണ് .നല്ലപോലെ പഴുത്ത് തുടുത്ത്  നില്‍ക്കുന്ന ചാമ്പക്ക കണ്ടാല്‍ ആര്‍ക്കായാലും ഒന്ന് കഴിക്കാൻ തോന്നും.

ചാമ്പക്ക

ചെറിയ പുളിപ്പോടുകൂടിയ ചാമ്പക്കയില്‍ ധാരാളം വൈറ്റമിന്‍സ്,  കാല്‍സ്യം, അയേണ്‍, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ചാമ്പക്കയില്‍ ധാരാളം

മറ്റ് പഴങ്ങള്‍ കഴിക്കുന്നതുപോലെതന്നെ ചാമ്പക്ക കഴിച്ചാലും നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. അത് എന്തെല്ലാമെന്ന് നോക്കാം.

ആരോഗ്യ ഗുണങ്ങൾ

ചാമ്പക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ദഹനം നല്ലരീതിയിലാക്കുവാന്‍ ഇത് സഹായിക്കും.

ദഹനം

ചാമ്പക്കയില്‍ ധാരാളം വൈറ്റമിന്‍സ് അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റമിന്‍സി. ഇത് ചര്‍മ്മ സംരക്ഷണത്തിനെ സഹായിക്കുന്നു

ചര്‍മ്മ സംരക്ഷണം

ചാമ്പക്കയില്‍ ധാരാളം ജംബോസിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പ്രമേഹത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നുണ്ട്.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് ചാമ്പക്ക. ഇത് ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ശരീരം നല്ല ആരോഗ്യമുള്ളതാക്കി നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

ചാമ്പക്ക ജ്യൂസ്കുടിക്കുന്നതിലൂടെ കരളില്‍ എല്ലാം അടിഞ്ഞിരിക്കുന്ന വിഷം പുറം തള്ളുവാനും ഇത് സഹായിക്കുന്നുണ്ട്.

വിഷം പുറം തള്ളാൻ