24 January 2026
Jayadevan A M
Image Courtesy: Getty
മലയാളിക്ക് പ്രിയപ്പെട്ട പലഹാരമാണ് ഉഴുന്നുവട. നടുവിലുള്ള തുളയാണ് ഉഴുന്നുവടയുടെ പ്രത്യേകത. അത് ഭംഗിക്ക് ഇടുന്നതല്ല
ഉഴുന്നുവടയില്‍ തുള ഇടുന്നത് എന്തിനെന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടാകും. അതിന്റെ കാരണം പരിശോധിക്കാം.
ഉഴുന്നുവടയുടെ മാവിന് സാമാന്യം കട്ടിയുണ്ട്. തുള ഇട്ടില്ലെങ്കില്‍ പുറംഭാഗം വേഗത്തില്‍ മൊരിയുകയും ഉള്‍ഭാഗം നന്നായി വേകാതെ ഇരിക്കുകയും ചെയ്യും
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിലൂടെ തിളച്ച എണ്ണ എല്ലാ ഭാഗത്തേക്കും എത്തും. ഉള്‍ഭാഗവും പുറംഭാഗവും വെന്തുകിട്ടും
വടയിലെ ദ്വാരം അതിന്റെ ഉപരിതല വിസ്തീര്‍ണം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ എണ്ണയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നതിലൂടെ ഉള്‍വശം നന്നായി മൊരിഞ്ഞുകിട്ടും
ഹോട്ടലിലും മറ്റും വട വേഗത്തില്‍ വെന്തുകിട്ടേണ്ടതുണ്ട്. ദ്വാരം ഇടുന്നതുകൊണ്ട് വട വേഗത്തില്‍ വെന്തുകിട്ടും
ദ്വാരം ഇട്ടില്ലെങ്കില്‍ ഉള്‍വശം വെന്തുകിട്ടാന്‍ ഏറെ താമസിക്കും. ഉള്‍വശം വേകാന്‍ കാത്തിരിക്കുമ്പോള്‍ വട കരിയാനും സാധ്യതയുണ്ട്
കാലങ്ങളായി തുടര്‍ന്നുപോകുന്ന ഈ രീതി ഇപ്പോള്‍ വടയുടെ 'ഐഡന്റിറ്റി' കൂടിയായി. ദ്വാരമില്ലാത്ത വട ഭക്ഷണപ്രിയര്‍ക്ക് സങ്കല്‍പ്പിക്കാനും പാടാണ്