26 January 2026
Jayadevan A M
Image Courtesy: Getty
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. ഒരുനേരം പരമാവധി എത്ര ഇഡ്ഡലി കഴിക്കാമെന്ന് നോക്കാം
ചിലര്‍ അമിതമായി ഇഡ്ഡലി കഴിക്കും. മറ്റു ചിലര്‍ ഒന്നോ രണ്ടോ ഇഡ്ഡലിയില്‍ മാത്രമായി ചുരുക്കും. എന്നാല്‍ രണ്ട് മുതല്‍ മൂന്ന് വരെ ഇഡ്ഡലികളാണ് അനുയോജ്യം
അമിതമായി ഇഡ്ഡലി കഴിക്കുന്നത് ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് വര്‍ധിക്കാന്‍ കാരണമാകും. അത് ആരോഗ്യത്തിന് നല്ലതല്ല
പ്രമേഹരോഗികള്‍ രണ്ട് ഇഡ്ഡലിയില്‍ ഒതുക്കുന്നതാകും ഉചിതം. പച്ചക്കറികള്‍ ചേര്‍ത്ത സാമ്പാറിനൊപ്പം കഴിക്കുന്നത് നല്ലത്
തേങ്ങാ ചട്ണിയിൽ കലോറി കൂടുതലാണ്. ഇഡ്ഡലിക്കൊപ്പംസാമ്പാർ കൂടുതൽ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്
ഒരു ഇഡ്ഡലിയിൽ ശരാശരി 40-60 കലോറി മാത്രമാണുള്ളത്. എണ്ണയുടെ ഉപയോഗം ഇല്ലാത്തതിനാൽ കൊഴുപ്പ് കുറവാണെന്നതാണ് പ്രത്യേകത
ഇഡ്ഡലി കലോറി കുറഞ്ഞതും ദഹനത്തിന് എളുപ്പവുമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ലഭിക്കുന്നു. എന്നാല്‍ അമിതമായി കഴിക്കാതിരിക്കുക
ഈ വെബ്‌സ്‌റ്റോറി പ്രൊഫഷണല്‍ ഡയറ്റ് ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ആരോഗ്യവിദഗ്ധരുടെ സഹായം തേടുക