28 May 2025

Sarika KP

എണ്ണമയമുള്ള ചർമ്മമാണോ? ഇത് പരീക്ഷിക്കൂ

Image Courtesy: Freepik

സെബം അമിതമായി ഉൽപ്പാദിപ്പിക്കുന്നവര്‍ക്കാണ് എണ്ണമയമുള്ള ചര്‍മ്മം കാണപ്പെടുന്നത്. ഇവരിൽ‌ മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്.

എണ്ണമയമുള്ള ചര്‍മ്മം

ഇത്തരക്കാര്‍ക്ക് ചര്‍മ്മ സംരക്ഷണം ഏറെ പ്രയാസവുമാണ്. എണ്ണമയമുള്ള ചർമ്മം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ പരീക്ഷിച്ച് നോക്കാം.

ഒഴിവാക്കാൻ

ഇവർ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. കുറഞ്ഞത് മൂന്ന് നേരമെങ്കിലും മുഖം ക്ലെന്‍സ് ചെയ്യുക.

മുഖം കഴുകുക

 ഇവർ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധ നൽകണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍

  എണ്ണമയമുള്ള ചർമ്മമുള്ളവർ പഞ്ചസാരയും അവ അടങ്ങിയ കേക്ക്, കുക്കീസ്, അതുപോലെ ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക.

കേക്ക്, കുക്കീസ്,  ഒഴിവാക്കുക

ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഇത് സെബം ഉൽപ്പാദനം നിയന്ത്രിക്കാനും സഹായിക്കും

വെള്ളം കുടിക്കുക

ലൈറ്റ് വെയിറ്റ് മോയിസ്ചറൈസര്‍, മാറ്റ് സണ്‍സ്ക്രീന്‍ എന്നിവ എണ്ണമയമുളള ചര്‍മ്മമുളളവര്‍ ഉപയോ​ഗിക്കുന്നത് നല്ലതാണ്.

മോയിസ്ചറൈസര്‍, സണ്‍സ്ക്രീന്‍

ബട്ടര്‍, ചീസ് തുടങ്ങിയ ഉയര്‍ന്ന ഫാറ്റ് അടങ്ങിയ പാലുല്‍പ്പനങ്ങളും  എണ്ണമയമുള്ള ചർമ്മമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ