19 MAY 2026
SHIJI MK
Image Credit: Getty Images
സീസണായി കഴിഞ്ഞാല്‍ എല്ലാ വീടുകളിലും വലിയ അളവില്‍ തന്നെ മാമ്പഴം ഉണ്ടാകുന്നു. എന്നാല്‍ കഴിച്ചാലും കഴിച്ചാലും തീരാത്ത അത്രയും മാമ്പഴമുണ്ടെങ്കില്‍ എന്ത് ചെയ്യും? സൂക്ഷിച്ച് വെക്കാം അല്ലേ?
അധികം പഴുക്കാത്ത മാമ്പഴം നേരിട്ട് ഫ്രിഡ്ജില്‍ വെച്ച് സൂക്ഷിക്കേണ്ടതില്ല. ഇത് നമ്മുടെ മുറിയിലെ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാല്‍ കേടുവരാതിരിക്കാന്‍ ഫ്രിഡ്ജില്‍ വെക്കാം.
മാമ്പഴം ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ പേപ്പര്‍ ബാഗ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. വായു കടക്കാത്ത കണ്ടെയ്‌നറിലും സൂക്ഷിക്കാം. മാത്രമല്ല, ഇവ ഇടവിട്ട് ക്രമീകരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഫ്രീസിങ് ചെയ്ത് സൂക്ഷിക്കുന്നതാണ് മറ്റൊരു രീതി. മാമ്പഴം നന്നായി കഴുകി, തൊലി നീക്കം ചെയ്ത് ക്യൂബുകളാക്കി മുറിക്കുക, വെള്ളം തുടച്ച് ട്രേയില്‍ പരത്തി, 3 മണിക്കൂര്‍ ഫ്രീസറില്‍ വെച്ച്, പിന്നീട് കണ്ടെയ്‌നറിലേക്ക് മാറ്റാം.
മാമ്പഴം സൂക്ഷിക്കുന്നതിനുള്ള ഏറ്റവും ജനപ്രിയമായ മാര്‍ഗങ്ങളിലൊന്നാണ് പള്‍പ്പ് ഉണ്ടാക്കുന്നത്. മാമ്പഴത്തിന്റെ പള്‍പ്പ് എടുത്ത് അരയ്ക്കാം, ശേഷം ചൂടാക്കിയോ അല്ലാതെയോ പാത്രത്തില്‍ സൂക്ഷിക്കാവുന്നതാണ്.
ഫ്രിഡ്ജില്‍ മാമ്പഴം വെക്കുമ്പോള്‍ പ്ലാസ്റ്റിക് കവറുകളില്‍ വെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്ലാസ്റ്റിക് കവറുകളില്‍ ഈര്‍പ്പം ഉണ്ടാകുകയും ഇത് മാമ്പഴം കേടുവരുന്നതിന് കാരണമാകുകയും ചെയ്യുന്നു.
മാമ്പഴം സൂക്ഷിക്കുന്ന സ്ഥലത്ത് ഒരിക്കലും സൂര്യപ്രകാശം നേരിട്ട് പതിക്കാന്‍ പാടുള്ളതല്ല. സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലത്ത് വെച്ചാല്‍ മാമ്പഴത്തിന്റെ പുറംതോട് വേഗത്തില്‍ കറുപ്പ് നിറമാകുകയും ചീഞ്ഞുപോകുകയും ചെയ്യും.
മാമ്പഴം സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. നനഞ്ഞ മാമ്പഴം സൂക്ഷിക്കുക, പ്ലാസ്റ്റിക് കവറില്‍ കെട്ടിവെക്കുക, കേടായ മാമ്പഴത്തോടൊപ്പം നല്ലത് വെക്കുക, അമിത ചൂടുള്ള സ്ഥലത്ത് വെക്കുക എന്നിവ പാടില്ല.