24 April 2026
Jayadevan A M
Image Courtesy: Getty Images
പാല്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ പ്രധാന ഘടകമാണ്. കാത്സ്യം, പ്രോട്ടീന്‍, വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പന്നം.
പാലിന് നിരവധി ഗുണങ്ങളുണ്ട്. കാത്സ്യത്തിന്റെ ഉറവിടമായതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലത്
ഒരു മുതിര്‍ന്ന വ്യക്തിക്ക് ഒരു ദിവസം 1-3 കപ്പ് പാല്‍ കുടിക്കാം. രാവിലെയും വൈകുന്നേരവും എന്ന രീതിയില്‍ ക്രമീകരിക്കുന്നത് നല്ലത്
ആരോഗ്യനില, പ്രായം ഉള്‍പ്പെടെയുള്ളവ പരിഗണിക്കുമ്പോള്‍ പലര്‍ക്കും പല രീതിയിലാകും അളവ് നിശ്ചയിക്കേണ്ടത്. അതുകൊണ്ട് ഒരു നൂട്രീഷ്യനിസ്റ്റിന്റെ സഹായം തേടുന്നത് നല്ലത്
ആരോഗ്യത്തിന് നല്ലതെന്ന് കരുതി പാല്‍ അമിതമായി കുടിക്കരുത്. ഇത് ചിലരില്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്
അമിതമായി പാല്‍ കുടിക്കുന്നത് കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ക്കും നല്ലതല്ല. കാരണം കാത്സ്യം അമിതമായി ശരീരത്തില്‍ ചെല്ലും
പാലിൽ സ്വാഭാവിക ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്, അവ അമിതമായി കഴിച്ചാൽ ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം
വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല