19 May 2026
ASHLI C
Photo Credit: Getty Images
ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ എന്നത് പലരുടെയും ഒരു ചോദ്യമാണ് അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഗ്യാസ്, അസിഡിറ്റി പോലുള്ള ഭക്ഷണമുള്ളവർക്ക് മുട്ട കഴിക്കാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ഈ അവസ്ഥ കൂടുതൽ വഷളാകുന്നതിന് കാരണമാകും.
ചിലർക്ക് മുട്ട കഴിച്ചാൽ വലിയ പ്രശ്നങ്ങളുണ്ടാകില്ല. എന്നാൽ മറ്റു ചിലരെ സംബന്ധിച്ച് മുട്ട കഴിക്കുന്നത് വയർ എരിച്ചിലിനും അതുപോലെ ഗ്യാസ് പ്രശ്നങ്ങൾ അധികം ആക്കുന്നതിനും കാരണമാകും.
ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് മുട്ടയുടെ വെള്ള അധികം പ്രശ്നം ഉണ്ടാകില്ല. എന്നാൽ മഞ്ഞക്കുരു കഴിക്കുമ്പോൾ ശ്രദ്ധിക്കണം കാരണം അതിൽ അല്പം കൊഴുപ്പ് അധികം ഉള്ളതിനാൽ ചിലർക്ക് നെഞ്ചരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മുട്ട പാകം ചെയ്യുമ്പോഴും നന്നായി ശ്രദ്ധിക്കണം. ബുൾസൈ അല്ലെങ്കിൽ പാതി വേവിച്ച മുട്ട കഴിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. നന്നായി വേവിച്ചിട്ട് വേണം മുട്ട കഴിക്കാൻ അധികം ഓയിലുകളോ മറ്റോ ചേർക്കരുത്.
ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്നമുള്ളവർ പുഴുങ്ങിയ മുട്ട കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ എണ്ണ ചേർക്കാതെ തയ്യാറാക്കുന്ന പോസ്റ്റഡ് എഗ്ഗ് കഴിക്കുന്നതും നല്ലതായി കണക്കാക്കുന്നു.
ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പ്രശ്നമുള്ളവർ ഒരു ദിവസം ഒന്നിൽ കൂടുതൽ മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഒരേസമയം ഒന്നിൽ കൂടുതൽ മുട്ട കഴിക്കാതിരിക്കുക.
രാത്രി അധികം വൈകി മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്. ദഹന പ്രശ്നങ്ങൾക്ക് കാരണമാവും. രാവിലെ അല്ലെങ്കിൽ ഉച്ചയ്ക്ക് മുട്ട ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉത്തമം.