17 June 2025
NANDHA DAS
Image Courtesy: Freepik
ശരീരഭാരം കുറയ്ക്കണമെങ്കിൽ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ ഏതെല്ലാമെന്ന് നോക്കാം.
നാരുകൾ ധാരാളം അടങ്ങിയ ചീര പോലുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.
കലോറി കുറവും നാരുകള്‍ ധാരാളം അടങ്ങിയതുമായ കാരറ്റ് പതിവായി കഴിക്കുന്നത് ശരീഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഫൈബര്‍ കൂടുതൽ അടങ്ങിയ കോളിഫ്ലവറിൽ കലോറി കുറവാണ്. അതിനാൽ, ഇവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
പതിവായി കാബേജ് കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇതിലും കലോറി കുറവും ഫൈബർ കൂടുതലുമാണ്.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.