14 JUNE 2025

SHIJI MK

Image Courtesy: Getty Images

ഈ രോഗമുള്ളവര്‍ ഒരിക്കലും കോളിഫ്‌ളവര്‍ കഴിക്കരുത്‌

വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെയുള്ള പോഷകങ്ങള്‍ കോളിഫ്‌ളവറിലുണ്ട്.

കോളിഫ്‌ളവര്‍

മാത്രമല്ല ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള കോളിഫ്‌ളവര്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ഉറക്കം

കോളിഫ്‌ളവറില്‍ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറവാണ്. എന്നാല്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

കൊഴുപ്പ്

പക്ഷെ കോളിഫ്‌ളവര്‍ കഴിക്കുന്നതിന് ഒരു അളവുണ്ട്. അമിതമായി കഴിക്കരുത്. ചില രോഗങ്ങള്‍ ഉള്ളവര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും.

എന്നാല്‍

കോളിഫ്‌ളവറില്‍ അടങ്ങിയിട്ടുള്ള റാഫിനോസ് എന്ന പ്രത്യേക തരം പഞ്ചസാര മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ദഹനം

അവയിലുള്ള പ്യൂരിന്‍ എന്ന ജൈവ സംയുക്തം കിഡ്‌നി സ്റ്റോണ്‍ പ്രശ്‌നമുള്ളവരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍ വലിയ അളവില്‍ കഴിക്കരുത്.

സ്റ്റോണ്‍

ഹൈപ്പോ തൈറോയിഡിസം ഉള്ളവര്‍ കോളിഫ്‌ളവര്‍ വലിയ അളവില്‍ കഴിക്കരുത്. ഇത് തൈറോയിഡ് ഗ്രന്ഥിക്ക് വലിയ സമ്മര്‍ദം ഉണ്ടാക്കുന്നു.

തൈറോയിഡ്

നിങ്ങള്‍ വിട്ടുമാറാത്ത അലര്‍ജി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലും കോളിഫ്‌ളവര്‍ ഒഴിവാക്കാം. അത് വീക്കമോ ശ്വാസതടസമോ ഉണ്ടാക്കിയേക്കാം.

അലര്‍ജി