16 JUNE 2025

SHIJI MK

Image Courtesy: Getty Images

പേടിക്കേണ്ട ഈ സാധനങ്ങള്‍ക്ക് എക്‌സ്പയറി ഡേറ്റില്ല

നമ്മുടെ വീടുകളിലെ അടുക്കളയില്‍ നിരവധി സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അവയില്‍ ചില സാധനങ്ങള്‍ക്ക് എക്‌സ്പയറി ഡേറ്റില്ല.

അടുക്കള

ഉപ്പില്ലാതെ നമുക്ക് ഒന്നും തന്നെ പാകം ചെയ്യാന്‍ സാധ്യമല്ല. ആ ഉപ്പിന് എക്‌സ്പയറി ഡേറ്റില്ല എന്നതാണ് പ്രത്യേകത.

ഉപ്പ്

ചൂടും ഈര്‍പ്പവും ഇല്ലാതെ വായു കടക്കാത്ത പാത്രത്തില്‍ അടച്ച് വെക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് എത്രകാലം വേണമെങ്കിലും അരി സൂക്ഷിക്കാം.

വെള്ള അരി

വീട്ടില്‍ വാങ്ങിച്ചുവെക്കുന്ന പയറുവര്‍ഗങ്ങള്‍ ഇടയ്ക്കിടെ വെയില്‍ കൊള്ളിച്ച് എടുത്തുവെക്കുകയാണെങ്കില്‍ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാം.

പയറുവര്‍ഗങ്ങള്‍

ശരിയായ പാത്രത്തില്‍ സൂക്ഷിക്കുന്നതിനോടൊപ്പം നനഞ്ഞ സ്പൂണ്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ പഞ്ചസാരയും വര്‍ഷങ്ങളോളം ഇരിക്കും.

പഞ്ചസാര

തേനില്‍ കുറഞ്ഞ ഈര്‍പ്പം, പഞ്ചസാരയുടെ അളവ്, അമിതമായ അസിഡിറ്റി, സ്വഭാവിക ഗ്ലൂക്കോണിക് ആസിഡ് എന്നിവയുണ്ട്. ഇവയും പെട്ടെന്ന് കേടുവരില്ല.

തേന്‍

തുറന്നില്ലെങ്കില്‍ സോയ സോസും വളരെയേറെ കാലം സൂക്ഷിക്കാന്‍ സാധിക്കും. ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്.

സോയ സോസ്