08 July 2025
NANDHA DAS
Image Courtesy: Freepik
ഇന്ന് പലരും നേരിടുന്നൊരു പ്രശ്നമാണ് അമിതവണ്ണം. അതിനാൽ ശരീരഭാരം നിയന്ത്രിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പച്ചക്കറികൾ നോക്കാം.
ചീര അടക്കമുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ കലോറിയും കുറവാണ്.
ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം സഹായിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് കൂൺ. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും.
ധാതുക്കളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ള ബ്രൊക്കോളി പതിവായി കഴിക്കുന്നതും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ക്യാപ്‌സൈസിൻ എന്ന ഘടകം പച്ചമുളകിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
കലോറിയും ഉയർന്ന നാരുകളും അടങ്ങിയിട്ടുള്ള മത്തങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണ്.
കലോറി കുറഞ്ഞ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. ധാരാളം നാരുകൾ അടങ്ങിയ ഇവ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
നാരുകൾ കൂടുതലും കലോറി കുറവുമടങ്ങിയ ക്യാബേജ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് ഗുണം ചെയ്യും.