കൂടുതൽ മാങ്ങ കഴിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

08 July 2025

Abdul Basith

Pic Credit: Unsplash

മാങ്ങ നമ്മുടെ ഇഷ്ടഫലങ്ങളിൽ ഒന്നാണ്. പക്ഷേ, സ്വാദും ഒപ്പം പോഷകഗുണങ്ങളും അടങ്ങിയ മാങ്ങ കൂടുതൽ കഴിച്ചാൽ ചില പ്രശ്നങ്ങളുണ്ട്.

മാങ്ങ

മാങ്ങയിൽ ഫൈബർ ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ ഉയർന്ന അളവിൽ മാങ്ങ കഴിക്കുന്നത് ബ്ലോട്ടിങ് അടക്കമുള്ള ദഹന പ്രശ്നങ്ങളുണ്ടാക്കും.

ഫൈബർ

ഉയർന്ന കലോറിയും നാച്ചുറൽ ഷുഗറും ധാരാളമുള്ള പഴമാണ് മാങ്ങ. കൂടുതലായി കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിന് കാരണമാവും.

കലോറി

നാച്ചുറൽ ഷുഗർ കൂടുതലായതുകൊണ്ട് തന്നെ മാങ്ങ അധികമായി കഴിക്കുന്നത് ബ്ലഡ് ഷുഗർ ലെവൽ വേഗം വർധിക്കാനുള്ള സാധ്യതയുണ്ടാക്കും.

ഷുഗർ

ചിലർക്ക് മാങ്ങ അലർജിയുണ്ടാക്കാറുണ്ട്. ഇവർ മാങ്ങ കഴിച്ചാൽ ചൊറിച്ചിലും തടിപ്പും ശ്വാസതടസവും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാം.

അലർജി

അപൂർവം ചില കേസുകളിൽ കൂടുതലായി മാങ്ങ കഴിക്കുന്നത് ദഹനത്തെ ബാധിച്ചേക്കും. വൈറ്റമിൻ ഇ ടോക്സിസിറ്റിയ്ക്കും സാധ്യതയുണ്ട്.

ദഹനം

മാങ്ങ അധികമായി കഴിക്കുന്നത് ഇറിറ്റബിൾ ബവൽ സിൻഡ്രം ഉണ്ടാക്കിയേക്കും. മാങ്ങയിലെ ഫെർമൻ്റബിൾ കാർബോഹൈഡ്രേറ്റുകളാണ് ഇതിന് കാരണം.

ഐബിഎസ്

അധികമായി മാങ്ങ കഴിക്കുന്നത് മുഖക്കുരു ഉണ്ടാവാനുള്ള സാധ്യതകൾ വർധിപ്പിക്കും. ദന്താരോഗ്യത്തെയും ഇത് മോശമായി ബാധിച്ചേക്കാം.

മുഖക്കുരു