8 July 2025
TV9 MALAYALAM
Image Courtesy: Getty
ഇന്ന് എന്തിനും ഏതിനും ആധാര്‍ വേണം. ബാങ്ക് ഇടപാടുകളാണെങ്കിലും മറ്റെന്ത് കാര്യങ്ങളിലാണെങ്കിലും ആധാര്‍ ഇല്ലാതെ ഒന്നും ചെയ്യാനാകില്ലെന്നതാണ് സ്ഥിതി
ഇനി ആധാറില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്ലോ? ആകെ മൊത്തം പൊല്ലാപ്പാകും. പിന്നെ ആധാർ എൻറോൾമെന്റ് സെന്ററിലെത്തി പിഴവുകള്‍ പരിഹരിച്ചാല്‍ മാത്രമേ സമാധാനമാകൂ.
ആധാർ എൻറോൾമെന്റ് സെന്റർ എവിടെയാണ് എന്നറിയാതെ കുറച്ചുപേരെങ്കിലും ചുറ്റിത്തിരിയാറുണ്ട്. മറ്റൊരിടത്തേക്ക് താമസം മാറിയവരാകും ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ചുറ്റുന്നത്.
യഥാര്‍ത്ഥത്തില്‍ ആധാര്‍ സെന്റര്‍ എവിടെയാണെന്ന് ഒറ്റ ക്ലിക്കിലൂടെ കണ്ടെത്താമെന്ന് പലര്‍ക്കും അറിയില്ല.
ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെന്‍സിങ് സെന്ററുമായി സഹകരിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കിയ ഭുവൻ ആധാർ എന്ന പോര്‍ട്ടലാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
ഏറ്റവുമടുത്തുള്ള ആധാര്‍ കേന്ദ്രം, അവിടേക്ക് എത്തിച്ചേരുന്നതിനുള്ള വഴി തുടങ്ങിയവ ഇതില്‍ നിന്നു കണ്ടെത്താം.
പിന്‍കോഡ് അടക്കം ഉപയോഗിച്ച് അടുത്തുള്ള ആധാര്‍ കേന്ദ്രം കണ്ടെത്തുന്നതിനുള്ള ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്
സര്‍ച്ച ബൈ പിന്‍ കോഡ്, സ്‌റ്റേറ്റ് വൈസ് ആധാര്‍ സെന്റേഴ്‌സ്, സര്‍ച്ച് ബൈ ആധാര്‍ സെന്റര്‍, ലൊക്കേഷന്‍ തുടങ്ങിയ ഓപ്ഷനുകളുമുണ്ട്