08 JULY 2025
SHIJI MK
Image Courtesy: Getty Images
നമ്മള്‍ വളരെ സ്‌നേഹത്തോടെ ഓമനിച്ച് വളര്‍ത്തുന്ന പൂച്ച ചിലപ്പോഴൊക്കെ നമ്മളെയും ഒന്ന് മാന്താറുണ്ട്. അപ്പോള്‍ കുത്തിവെപ്പ് എടുക്കേണ്ടതുണ്ടോ?
പേവിഷ ബാധ പൂച്ചകള്‍ക്കും വരാമല്ലോ. അതിനാല്‍ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാവുന്നതാണ്.
നിങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ അതായത് യാതൊരു വിധ പ്രകോപനവുമില്ലാതെ പട്ടിയോ പൂച്ചയോ നിങ്ങളെ ആക്രമിക്കുകയാണെങ്കില്‍ സൂക്ഷിക്കണം.
നിങ്ങളെ ആക്രമിച്ച പൂച്ചയ്ക്ക് വായില്‍ നിന്ന് ഉമിനീര് ഒലിക്കുക, കീഴ്ത്താടി തൂങ്ങുക തുടങ്ങിയവ ഉണ്ടെങ്കില്‍ രോഗമുണ്ടെന്ന് ഉറപ്പിച്ചോളൂ.
വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയാണെങ്കിലും ആക്രമിച്ച് കഴിഞ്ഞാല്‍ ശുദ്ധജലം ഉപയോഗിച്ച് നന്നായി കഴുകുക. ഒഴുകുന്ന വെള്ളത്തിന് നേരെ കടിയേറ്റ ഭാഗം വെക്കുക.
മുറിവ് സോപ്പ് ഉപയോഗിച്ചോ അണുനാശിനി ഉപയോഗിച്ചോ ആണ് കഴുകേണ്ടത്. മുറിവില്‍ നിന്ന് രക്തം വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വൃത്തിയുള്ള തുണി ഉപയോഗിച്ച് കെട്ടിവെക്കണം.
ശേഷം ഉടന്‍ തന്നെ കടിയേറ്റ ആളെയും കൊണ്ട് ആശുപത്രിയിലെത്തുകയും കുത്തിവെപ്പെടുക്കുകയും വേണം. ഒരിക്കലും കടിയേല്‍ക്കുന്നതോ മാന്തുന്നതോ അവഗണിക്കരുത്.
കടിയേറ്റാലോ മാന്തലേറ്റാലോ ഉടന്‍ തന്നെ നല്‍കേണ്ടത് ഇന്‍ട്ര ഡെല്‍മല്‍ റാബീസ് ആന്റി വാക്‌സിനേഷനാണ് നല്‍കുന്നത്. അതൊരിക്കലും വൈകിക്കരുത്.
വാക്‌സിന്‍ എടുക്കുന്നതിനൊപ്പം തന്നെ ടിടിയും എടുക്കേണ്ടതാണ്. നാല് തവണയായാണ് വാക്‌സിന്‍ എടുക്കുന്നത്. എന്നാല്‍ മാത്രമേ കോഴ്‌സ് പൂര്‍ത്തിയാകുകയുള്ളൂ.