10 October 2026

Jayadevan A M

ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?

Image Courtesy: Getty Images

നോണ്‍ വെജ് വിഭവങ്ങളില്‍ ചിലത് പ്രോട്ടീന്റെ ഉറവിടമാണ്. എന്നാല്‍ മാസാംഹാരത്തിലൂടെ മാത്രമേ പ്രോട്ടീന്‍ ലഭിക്കൂവെന്നത് മിഥ്യാധാരണയാണ്‌

പ്രോട്ടീന്‍ 

വെജിറ്റേറിയന്മാരായവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ നിരവധി ഓപ്ഷനുകളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിശോധിക്കാം

വെജിറ്റേറിയന്‍

പയറുവര്‍ഗങ്ങള്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. പരിപ്പ്, ചെറുപയര്‍, കടല തുടങ്ങിയവയിലൂടെയും പ്രോട്ടീന്‍ ലഭിക്കുന്നു

പയറുവര്‍ഗങ്ങള്‍

പനീര്‍ കഴിച്ചാലും നല്ല രീതിയില്‍ പ്രോട്ടീന്‍ ലഭിക്കും. പനീറില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌

പനീര്‍

സസ്യഭുക്കുകളുടെ ഇടയിലെ 'ഇറച്ചി' എന്നാണ് സോയാബീന്‍ അറിയപ്പെടുന്നത്. വലിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു

സോയാബീന്‍

ബദാം, വാല്‍നട്ട്, കപ്പലണ്ടി തുടങ്ങിയവ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരം

നട്‌സ് 

ക്വിനോവ ധാന്യങ്ങളില്‍ വെച്ച് ഏറ്റവും മികച്ച പ്രോട്ടീന്‍ സോഴ്‌സുകളില്‍ ഒന്നാണ്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു

ക്വിനോവ

ആരോഗ്യവിദഗ്ധരുടെയോ, ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയതിന് ശേഷമേ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താവൂ

നിരാകരണം